പി. ഐ. ശങ്കരനാരായണന്
വാര്ദ്ധക്യമേറും നിമിഷങ്ങള്‍ തോറും
വിദ്യാലയത്തോടതിരറ്റ പ്രേമം
വായ്ക്കുന്ന വാദ്ധ്യാര് കളിയും പഠിപ്പും
കലര്‍ന്ന കുഞ്ഞിന്നരികത്തു പോകും
ചോദിക്കുമോരോ കുശലങ്ങളപ്പോള്
മോദിക്കുമേറെ കളിയില്‍ രസിക്കും
സാരോപദേശങ്ങളുമേകിടും തന്
കഴിഞ്ഞ ബാല്യസ്മരണയ്ക്കു മുന്നില്‍.
മറഞ്ഞുപോയ് തന് മധുവാര്‍ന്ന ബാല്യം
മറന്നതില്ലന്നു നടന്ന കാര്യം
അതൊക്കെയും പിഞ്ചുകിടാങ്ങള്‍ ഹൃത്തില്‍
വിതച്ചു നന്നായൊരു കര്ഷന് പോല്‍.
അദ്ധ്യാപകര്‍ തന് കൃഷി ഭൂമിയില്ലോ
വിദ്യാര്‍ത്ഥികള്‍ തന്നിളമാനസങ്ങള്
തന്കൈയിലെ തൂലികയാനിലത്തെ
പാഴ്പുല്ലു നീക്കുന്ന കലപ്പയല്ലോ.
നല്കാവ്യസാരാമൃതവര്ഷമേകി
നന്നായ് നനയ്ക്കുന്നവിടെസ്സമോദം
വിതയ്ക്കണം സത്ത്വഗുണങ്ങളെന്നാല്
വിളഞ്ഞിടും വേണ്ടതുപോലെയെല്ലാം
പിന്നിട്ടൊരീ ജീവിത വേള തന്നില്‍
താനിട്ട വിത്തിന് മുളയെത്രകണ്ടു;
ആനന്ദവും സൗഖ്യവുമേകി നാട്ടില്‍!
ഉണ്ണിശ്രീകൃഷ്ണ ലീലാ കഥകളില്‍ മുഴുകീ
ഭക്തിഗാനങ്ങള്‍ പാടീ
എണ്ണപ്പെട്ടുള്ള ഭക്തക്കവിവരുടെ പേര്-
ക്കൊപ്പമായൊന്നു കൂട്ടീ
എണ്ണീടാവുന്നവണ്ണം വികസിതമനവും
സാഹിതീ പ്രേമവായ്പും
ചേര്‍ന്നീടും കീര്ത്തിമുദ്രാവരഗുണ കവി ‘പീ’
ക്കേകിടാം മംഗളങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: