കൊച്ചി: പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍. സിനിമയില്‍ ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ് പരാതി.
മാതാപിതാക്കള്‍ ചെയ്യുന്ന പാപങ്ങളുടെ ഫലമാണ് കുട്ടികളുടെ വൈകല്യം എന്ന ചിത്രത്തിലെ പരാമര്‍ശത്തിന്റെ പേരിലാണ് നോട്ടീസ് അയച്ചത്. സംഭവത്തില്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും കമ്മീഷന് നോട്ടീസ് അയച്ചു. സംവിധായകന് ഷാജി കൈലാസിനും സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റിഫനുമാണ് നോട്ടീസ് അയച്ചത്.
സിനിമയ്ക്കെതിരെ നേരത്തെ കുറുവച്ചന്റെ ചെറുമകന്, ജോസ് നെല്ലുവേലില്‍ രംഗത്തെത്തിയിരുന്നു. ഈ സിനിമ തന്റെ ജീവിതത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ടതാണെന്ന ഒരു വാക്ക് മാത്രമായിരുന്നു തന്റെ മുത്തച്ഛന് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ചിത്രത്തിലെ നായക കഥാപാത്രം പൂര്‍ണമായും സാങ്കല്‍പ്പിക സൃഷ്ടിയാണെന്നായിരുന്നു അവരുടെ അവകാശവാദമെന്നും ജോസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജോസ് നെല്ലുവേലില്‍ വിമര്‍ശനം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: