തിരുവനന്തപുരം : എകെജി സെന്ററിന് നേരെ ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ആളെ കണ്ടെത്താനാകാതെ പോലീസ് സംഘം. പ്രതികളെ കണ്ടെത്താനായി ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. ശാസ്ത്രീയ പരിശോധനയിലൂടെ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായാണ് ദൃശ്യങ്ങള്‍ സിഡാക്കിന് കൈമാറിയത്.
പ്രതി വാഹനത്തില്‍ എകെജി സെന്ററില്‍ എത്തുന്നതിന്റേയും ആക്രമണം നടത്തുന്നതിന്റയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പര്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിനാണ് ഈ ശ്രമം. എകെജി സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പോലും വാഹന നമ്പര്‍ വ്യക്തമല്ലാത്തതിനാലാണ് ഈ നടപടി. പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ പോലീസിന് നേരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
നിലവില്‍ പ്രതികള്‍ക്കായി സിസിടിവിയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ അമ്പതിലേറെ സിസിടിവികള്‍ പരിശോധിച്ചു കഴിഞ്ഞു. മൂന്നു ടവറുകളിലായി ആയിരത്തിലേറേ ഫോണ്‍ കോളുകളും പരിശോധിച്ചു. സംശയിക്കുന്ന നിരവധിപ്പേരെ ചോദ്യം ചെയ്തു. അക്രമിയെത്തിയ ഡീഗോ സ്കൂട്ടിറിലായതിനാല്‍ ഈ വാഹനം കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ നടന്നു. എന്നാല്‍ അക്രമിയെ പ്രത്യേക സംഘത്തിന് കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: