കോട്ടയം: കായല്‍ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പംതന്നെ എന്നും പ്രിയമാണ് വ്യത്യസ്ഥതയുള്ള ഭക്ഷണവും. പുതുമ തേടിയെത്തുന്നവര്‍ക്ക് ഇപ്പോള്‍ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യംകൂടിയാണ് മത്സ്യഫെഡിന്റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തില്‍ ഒരുങ്ങിയത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒഴുകുന്ന ഭക്ഷണശാലയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.
വേമ്പനാട് കായലിനോടു ചേര്‍ന്നു കിടക്കുന്ന 117 ഏക്കര്‍ വിസ്തൃതിയുള്ള ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തില്‍ ഫ്ളോട്ടിങ് റെസ്റ്റോറന്റിനോടൊപ്പം മത്സ്യക്കൂടുകൃഷിയും ആരംഭിക്കുന്നുണ്ട്. മുപ്പതുപേര്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഫ്ളോട്ടിംഗ് റസ്റ്റൊറന്റിലുള്ളത്. ഇന്ന് വൈകിട്ട് നാലിന് കാളാഞ്ചി മത്സ്യക്കൂടു കൃഷി തോമസ് ചാഴിക്കാടന് എംപിയും ഒഴുകുന്ന ഭക്ഷണശാല സി.കെ. ആശ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന് ആധ്യക്ഷനാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: