ന്യൂദല്‍ഹി : ഉറ്റ സുഹൃത്തിനെ നഷ്ടമായെന്ന് ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
‘ആബേയുടെ മരണത്തില്‍ അതീവ ദുഖം. മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു ആബേ. ലോകത്തെ മികച്ചൊരിടമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു ആബേ, ഉറ്റ സുഹൃത്തിനെ നഷ്ടമായി. ഇന്ത്യ- ജപ്പാന് ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ ആബെ മുഖ്യപങ്കാണ് വഹിച്ചിട്ടുള്ളത്. ഈ സമയത്ത് ഇന്ത്യന്‍ ജനത ജപ്പാന്റെ ദുഖത്തില്‍ പങ്കുചേരുന്നു.’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
നാരാ പട്ടണത്തില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടന്‍ തോക്കുകൊണ്ട് ആബേയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പ്രസംഗത്തിനിടെ കുഴഞ്ഞുവീണതാണെന്നാണ് ആദ്യം കരുതിയത്. വെടിയൊച്ച കേട്ടതിന് പിന്നാലെ നെഞ്ചില്‍ നിന്നും രക്തം ഒലിച്ചതോടെയാണ് വെടിവെപ്പായിരുന്നെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ച ഷിന്‍സോ ആബേ ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വെടിവെച്ച നാല്‍പ്പതുകാരനായ അക്രമി പിടിയിലായിട്ടുണ്ട്. മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ യമഗാമി തെത്സുയ ആണ് വെടിവെച്ചത്. കൊലപാതക കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: