ചെന്നൈ: ബ്രോക്കര്‍മാര്‍ വഴി വിവാഹം ആലോചിച്ച്, പുനര്‍വിവാഹത്തിന് ശ്രമിക്കുന്ന പുരുഷന്മാരെ വിവാഹം കഴിച്ച് പണവും, സ്വര്‍ണ്ണവും തട്ടുന്ന സ്ത്രീ അറസ്റ്റില്‍.ആന്ധ്രപ്രദേശ് തിരുപ്പതി സ്വദേശിയായ സുകന്യയാണ്(54) പിടിയിലായത്.സുകന്യ വിവാഹിതയും, വിവാഹിതരായ രണ്ട പെണ്മക്കളുടെ അമ്മയുമാണ്.ഇതിനോടകം പല സ്ഥലങ്ങളിലായി നാലോളം വിവാഹങ്ങള്‍ കഴിച്ചു. പെണ്ണുകാണാന്‍ വരുന്ന സമയത്ത് ബ്യൂട്ടിപാര്‍ലരില്‍ പോയി ഒരുങ്ങിയാണ് വരുന്നത്.അതുകൊണ്ട ആകര്‍ക്കും പ്രായത്തെപ്പറ്റിയോ ഒന്നും സംശയം ഉണ്ടായില്ല.ഒരുക്കത്തിലൂടെ ഇവര്‍ പുരുഷന്മാരെയും, വീട്ടുകാരെയും ആകര്‍ഷിച്ചു.
ആദ്യം തിരുപ്പതിയില്‍ നിന്നും, പിന്നീട് സേലം, ജോലാര്‍പേട്ട, അവസാനം ആവഡി എന്നിവിടങ്ങളില്‍ നിന്നാണ് വിവാഹം കഴിച്ചത്.അവസാനം വിവാഹം കഴിച്ചത് ആവഡി സ്വദേശിയും സ്വകാര്യ കമ്പനി ഉടമയുമായ ഗണേഷിനെ ആയിരുന്നു. തിരുപ്പതിയ്ക്ക് സമീപം പുത്തൂര്‍ സ്വദേശിയായ ശരണ്യ എന്നാണ ഇവരെ ബ്രോക്കര്‍ പരിചയപ്പെടുത്തിയത് .കഴിഞ്ഞ വര്‍ഷം ഇവരുടെ വിവാഹം ആര്‍ഭാടമായി നടന്നു.ആറ് വര്‍ഷത്തോളമായി ഗണേഷിന് വിവാഹം ആലോചിക്കുകയായിരുന്ന അമ്മ ഇന്ദ്രാണി പുതിയ മരുമകളെ കിട്ടിയ സന്തോഷത്തില്‍ സുകന്യയ്ക്ക് 25 പവന് സ്വര്‍ണ്ണാഭരണവും നല്കി.
തുടര്‍ന്ന് സുകന്യ തനിസ്വഭാവം പുറത്തെടുക്കുകയും, വീടിന്റെ നിയന്ത്രണം സ്വന്തം കൈപ്പിടിയിലാക്കുകയും ചെയ്തു.ഇതോടെ അവര്‍ തമ്മില്‍ തെറ്റി.ഗണേഷിനോട് സ്വത്ത് ആവശ്യപ്പെട്ടതോടെ ഇന്ദ്രാണിയുമായും വഴക്ക് ഉണ്ടായി.എന്നാല്‍ സ്വത്ത് എഴുതി നല്കാന് ഗണേഷ് തയ്യാറായെങ്കിലും, ആധാര്‍കാര്‍ഡ് നല്‍കാതെ അദ്ദേഹത്തെ പറ്റിച്ചു. സംശയം തോന്നിയ ഇന്ദ്രാണി സുകന്യയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു,പോലീസില്‍ പരാതിയും നല്കി.
പോലീസ് അന്വേഷണത്തില്‍ സുകന്യ വിവാഹതട്ടിപ്പുകാരിയാണെന്നും, മുന്‍പ് മൂന്ന് വിവാഹങ്ങള്‍ കഴിച്ചിരുന്നെന്നും കണ്ടെത്തി.തിരുപ്പതി പുത്തൂര്‍ സ്വദേശിനിയാണെന്നും, ഭര്‍ത്താവും, രണ്ട് പെണ്മക്കളും ഉണ്ടെന്നും, യഥാര്‍ഥ പേര് സുകന്യ എന്ന് ആണെന്നും പോലീസ് പറഞ്ഞു.11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേലം സ്വദേശിയെ വിവാഹം കഴിക്കുകയും, ഇയാളുടെ പണവും, സ്വര്‍ണ്ണവുമായി കടന്നുകളയുകയും ചെയ്തു.പിന്നീട് ജോലാര്‍പേട്ട സ്വദേശിയായ കാന്റീന് നടത്തിപ്പുകാരന്റെ ഭാര്യയായി, കോവിഡ് സമയത്ത് അമ്മയെ കാണാനെന്ന് പറഞ്ഞ് അവിടെ നിന്നും മുങ്ങി.ചെന്നൈയിലെത്തി ഗണേഷിനെ വിവാഹം കഴിച്ചു.പുനര്‍വിവാഹത്തിന് ശ്രമിക്കുന്ന പുരുഷന്മാരെ നോട്ടമിട്ട് ബ്രോക്കര്‍ വഴി വിവാഹം ആലോചിച്ച് തട്ടിപ്പുനടത്തികയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: