കൊച്ചി : സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരന് വഴി ശ്രമങ്ങള്‍ നടത്തിയെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇഡി ഉന്നതതല സംഘം അന്വേഷണം നടത്തും.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരമായി സ്വദേശി ഷാജ് കിരണ്‍, വയനാട് സ്വദേശി കെ. ഇബ്രായി എന്നിവര്‍ സമീപിച്ചെന്ന സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംഭവവുമായി ബന്ധമുണ്ടെന്ന് സ്വപ്നയും ഷാജ്കിരണും വെളിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.
ഫോണില്‍ വിളിച്ച് ഷാജ് കിരണ്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടതായാണ് സ്വപ്നയുടെ ആരോപണം. സ്വപ്നയുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ഷാജ് കിരണും അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരേയും കെ.ടി. ജലീല്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം സര്‍ക്കാരിന്റെ പേരിലുള്ള ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ സാക്ഷിപ്പട്ടികയില്‍ വരുമെന്നാണ് അന്വേഷണസംഘം നല്കുന്ന സൂചന.
അതിനിടെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ് ഇന്ന് ചോദ്യംചെയ്യലിനു ഹാജരാകും. മലപ്പുറം സ്വദേശി നൗഫല്‍ എന്നയാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ തിങ്കളാഴ്ച സ്വപ്നയെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിരുന്നു. വൈകുന്നേരം 4.30-ന് ആരംഭിച്ച മൊഴിയെടുപ്പ് 5.45 വരെ നീണ്ടു.മൊഴി നല്കി പുറത്തുവന്നയുടനെയാണ് ചൊവ്വാഴ്ച ചോദ്യംചെയ്യലിനു ഹാജരാകുമെന്ന് സ്വപ്ന അറിയിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യംചെയ്യുക.
കൊച്ചി പോലീസ് ക്ലബ്ബില്‍ ചൊവ്വാഴ്ച രാവിലെ 11-നു ഹാജരാകാനാണ് നിര്‍ദേശം. ഫോണിലൂടെയുള്ള ഭീഷണിയുമായി ബന്ധപ്പെട്ട് സ്വപ്നയുടെയും മകന്റേയും മൊഴി പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തി. സ്വപ്നയ്ക്കെതിരേ ഷാജ് കിരണ്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കേസില്‍ വ്യാജരേഖ ചമയ്ക്കലടക്കമുള്ള ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: