ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകള്‍ പറത്തിവിട്ട നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ആന്ധ്രാപ്രദേശിലെ വിയജവാഡയില് നിന്ന് ടേക്ക് ഓഫ് ചെയ്യുന്ന സമയത്താണ് ഇവര്‍ കറുത്ത ബലൂണുകള്‍ പറത്തിവിട്ടത്. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഇല്ലെന്നും പോലീസ് പറയുന്നു.
വിമാനത്താവളത്തില്‍ നിന്ന് 4 കിലോമീറ്റര്‍ ദൂരത്ത് നിന്നായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് വിമാനത്താവളത്തിന് സമീപത്തായി ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു.പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് കറുത്ത ബലൂണുകള്‍ കാണിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ചിലര്‍ പിടിയിലാകാനുണ്ടെന്ന് ഡിഎസ്പി വിജയ്പാല്‍ പറഞ്ഞു.
ബലൂണുകള്‍ പറന്നുയരുന്നതിന്റെയും ഹെലികോപ്റ്ററിന്റടുത്തേക്ക് ബലൂണുകള്‍ നീങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: