പാലക്കാട്:പട്ടാമ്പിയില്‍ വരന്റെ അസാന്നിദ്ധ്യത്തില്‍ നടത്തിയ വിവാഹത്തിന് നിയമസാധുതയില്ലെന്ന് മുഖ്യ രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.ഇസ്ലാമിക നിയമപ്രകാരം വിവഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വരന്റെ സാന്നിദ്ധ്യം ആവശ്യമാണ് എന്ന നിയമോപദേശുമാണ് ലഭിച്ചിരിക്കുന്നത്.എന്നാലും സര്‍ക്കാരിന്റെ ഉപദേശം തേടാനും വ്യക്തതവരുത്താനും മുഖ്യ രജിസ്ട്രാര്‍ ജനറല്‍ ആയ പഞ്ചായത്ത് ഡയറക്ടര്‍ എച്ച് .ദിനേശ് നിര്‍ദ്ദേശിച്ചു.കഴിഞ്ഞ ഡിസംബറില്‍ 24ന് പട്ടാമ്പിയില്‍ നടന്ന ടി.കെ സലീല്‍ മുഹമ്മദും, കെ.പി ഫര്‍സാനയും തമ്മിലുളള വിവാഹത്തിനാണ് നിയമപ്രശ്നം നേരിട്ടത്.
സലീല്‍ വിദേശത്തായിരുന്നു അതില്‍ അദ്ദേഹത്തിന് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.നിക്കാഹ് സ്വീകരിക്കാന്‍ പിതൃസഹോദരന് വക്കാലത്ത് നല്കി.മെയ് 16ന് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പട്ടാമ്പി നഗരസഭയില്‍ അപേക്ഷ നല്കി. ഇതിന്റെ നിയമ സാധ്യത തേടി പാലക്കാട് ഡപ്യൂട്ടി ഡയറക്ടര്‍, മുഖ്യ രജിസ്ട്രാര്‍ ജനറലിന് കത്തയച്ചു.ഇതിന് പ്രകാരം നടത്തിയ പരിശോധനയില്‍ ഇസ്ലാമിക നിയമപ്രകാരമുളള വിവാഹത്തിന് വരന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും അല്ലാത്തവയ്ക്ക് നിയമസാധുത ഇല്ലായെന്നും, രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലായെന്നും നിയമോപദേശം ലഭിച്ചു.ഇനി സര്‍ക്കാരില്‍ നിന്നുളള തീരുമാനത്തിനായി താല്‍ക്കാലികമായി തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: