മുംബൈ: പ്രവാചക ജീവിതം തുറന്നുകാട്ടിയ പരാമര്‍ശം നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് അമരാവതിയില്‍ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവം മൂടിവെയ്ക്കാന്‍ ശ്രമം നടന്നുവെന്ന് അമരാവതി എം പി നവനീത് റാണ. മെഡിക്കല്‍ സ്റ്റോറുടമയുടെ കൊലപാതകം കവര്‍ച്ച ശ്രമമായി ഒതുക്കി തീര്‍ക്കാന്‍ പോലീസ് കമ്മീഷണര്‍ ഇടപെട്ടുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു. മഹാരാഷ്ട്ര ഭരിച്ചിരുന്ന ഉദ്ധവ് താക്കറ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയാണ് നവനീത് റാണ രംഗത്തെത്തിയിരിക്കുന്നത്.
അമരാവതിയില്‍ മെഡിക്കല്‍സ്റ്റോര്‍ നടത്തിയിരുന്ന 54 കാരനായ ഉമേഷ് പ്രഹ്ലാദ്റാവു കോലെയാണ് ജൂണ്‍ 21 ന് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിലാണ് ഇയാളെ കുടുംബത്തിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്.
നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് വാട്സ്ആപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെയായിരുന്നു കൊലപാതകം.സംഭവത്തില്‍ ഇത് വരെ അഞ്ചു പേര് അറസ്റ്റിലായിരുന്നു. അമരാവതി സ്വദേശികളായ മുദ്ദ്സിര്‍ അഹമ്മദ് (22), ഷാരൂഖ് പത്താന് (25), അബ്ദുള്‍ തൗഫീക്ക് (24) ഷോയിബ് ഖാന് (22), അതിബ് റാഷിദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയും എന്‍ജിഒ നടത്തിപ്പുകാരനുമായ ഇര്ഫാന് ഖാനെ (32) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രവാചകനിന്ദയുടെ പേരില്‍ രാജസ്ഥാനിലെ ഉദയ്പുരിലേതിന് സമാനമായ കൊലപാതകമാണ് മഹാരാഷ്ടയിലെ അമരാവതിയിലും നടന്നതെന്ന് വ്യക്തമായതിന് പിന്നാലെയാണ് പോലീസ് കമ്മീഷണര്‍ക്ക് നേരെ എംപി രംഗത്ത് എത്തിയത്. സംഭവത്തിലെ ഗൂഡാലോചന, സംഘടനകളുടെ പങ്ക്, അന്താരാഷ്ട്രബന്ധം തുടങ്ങിയ കാര്യങ്ങളെല്ലാം എന്‍ഐഎ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ സ്റ്റോറുടമയുടേത് ഐഎസ് മോഡല്‍ കൊലപാതകമാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട് സംഭവത്തില്‍ എന്‍ഐഎ യുഎപിഎ ചുമത്തി. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: