മുംബൈ: കേതകി ചിതാലെ എന്ന യുവനടി ജയില്‍ വിമോചതിയാകുന്ന വീഡിയോ വൈറലാണ്. ഇതിന് ഒരു കാരണമുണ്ട്. പുഞ്ചിരിച്ച് ജയിലില്‍ നിന്നിറങ്ങുന്ന കേതകി ചിതാലെ വെല്ലുവിളിച്ചത് നിസ്സാര എതിരാളിയെ അല്ല. ശരത് പവാര്‍ എന്ന മഹാരാഷ്ട്രയിലെ കിരീടം വെയ്ക്കാത്ത രാജാവിനെ. എത്രയെ ഭരണകൂടങ്ങളെ നിലം പതിപ്പിച്ച രാഷ്ട്രീയ ചാണക്യനെ.
കേതകി ചിതാലെ എന്ന മറാഠി യുവനടി ജയിലിലായത് (ജയിലിലാക്കിയത്) എന്‍സിപി നേതാക്കളാണ്. ശരത് പവാറിനെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്ന ഒരു ട്വീറ്റിന്റെ പേരിലായിരുന്നു ഇത്. ഹിന്ദു ദൈവങ്ങളെ ശരത് പവാര്‍ വിമര്‍ശിച്ചതിന്റെ പേരില്‍ നിരവധി യുവാക്കള്‍ പരോക്ഷമായി ശരത് പവാറിനെ ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു. അതില്‍ രണ്ടു പേരെ ശരത് പവാറിന്റെ പാര്‍ട്ടി അഴിക്കുള്ളിലാക്കി. കേതകി ചിതാലെയും നിഖില്‍ ബാംറെയെയും. രണ്ട് 23 തികയാത്ത യുവത്വം മുറ്റിയ വ്യക്തിത്വങ്ങള്‍.
കേതകി ചിതാലെയ്ക്കെതിരെ 21 പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ നല്‍കിയത്. ശരത് പവാര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനാണെന്നും അദ്ദേഹത്തെ വിമര്‍ശിക്കുന്നവരെ ജീവിക്കാന്‍ വിടില്ലെന്നുമുള്ള എന്‍സിപിയുടെ പഴയ പിടിവാശിയുടെ ഭാഗമായിരുന്നു ഇത്. ശരത് പവാറിനോട് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ജയില്‍മോചിതയാക്കാം എന്ന ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല എന്‍സിപിക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ. കേതക ചിതാലെ മാപ്പ് പറഞ്ഞില്ല. ഒരു മാസത്തോളം ജയിലില്‍ കിടന്നു.
ജയില്‍ മോചിതയായ കേതകി ചിതാലെയുടെ ഇന്ത്യാ ടുഡേ അഭിമുഖം:
അതിനിടെ ദേശീയ വനിത കമ്മീഷന് കേസില്‍ ഇടപെട്ടു. പരിശോധിച്ചപ്പോള്‍ കേതകി ചിതാലെയുടെ അറസ്റ്റില്‍ ധാരാളം പഴുതുകള്‍ കമ്മീഷന് കണ്ടെത്തി. കേതകി ചിതാലെയ്ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരമാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നത്. ഇത് നിയമവിരുദ്ധമാണ്. കാരണം സുപ്രീംകോടതി തന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരാണ് എന്ന് പറഞ്ഞ് നീക്കം ചെയ്ത വകുപ്പാണിത്. ഒടുവില്‍ കോടതിയില്‍ 66എ പ്രകാരം കേസെടുത്തത് പൊലീസിന്റെ നോട്ടപ്പിശകാണെന്ന് സമ്മതിക്കേണ്ടിവന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാതെ അറസ്റ്റു ചെയ്തു എന്നതായിരുന്നു രണ്ടാമത്തെ പിഴവ്. ഇതെല്ലാം കണക്കിലെടുത്താണ് കേതകി ചിതാലെയ്ക്ക് ജാമ്യം നല്‍കിയത്. മാത്രമല്ല, കേതകിയ്ക്കെതിരെ 21 പൊലീസ് സ്റ്റേഷനുകളില്‍ കേസ് നല്‍കിയത് പ്രതികാരരാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. യോഗേഷ് ദേശ് പാണ്ഡെ ഗവര്‍ണര്‍ കോഷിയാരിയെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെയാണ് മഹാരാഷ്ട്രയില്‍ ഭരണമാറ്റം ഉണ്ടായിരിക്കുന്നത്.
നിയമങ്ങള്‍ കാറ്റില്‍ പറത്തി തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന ശശി തരൂര്‍, മഹുവ മൊയ്ത്ര, ജയ്റാം രമേശ്, റാണ അയൂബ് എന്നിവര്‍ എവിടെയായിരുന്നുവെന്ന് കേതകി ചിതാലെ ചോദിക്കുന്നു.ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഉടനെ വിട്ടയയ്ക്കാന് ആവശ്യപ്പെട്ട് ശശി തരൂരും രാഹുല്‍ഗാന്ധിയും മഹുവ മൊയ്ത്രയും ബഹളം വെയ്ക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ ഒരു മാസമായി ജയിലില്‍ കഴിയുകയായിരുന്ന തനിക്ക് വേണ്ടി ശബ്ദിക്കാന്‍ ആരും ഇല്ലായിരുന്നുവെന്ന കേതകി ചിതാലെ പറയുന്നു.
വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന വ്യക്തി എന്ന നിലയില്‍ ഉള്ള പ്രാധാന്യം കണക്കിലെടുത്താണ് മുഹമ്മദ് സുബൈറിന് വേണ്ടി അവര്‍ വാദിക്കുന്നതെന്ന ചോദ്യത്തിന് താന്‍ ഫേക് കേസില്‍ (വ്യാജ കേസ്) അറസ്റ്റിലാകപ്പെട്ട വ്യക്തിയാണെന്നായിരുന്നു കേതകി ചിതാലെയുടെ മറുപടി. ശരത് പവാറിനെപ്പറ്റി ഒരു വാക്ക് പോലും പറയാത്ത ട്വീറ്റിന്റെ പേരിലാണ് ഒരു മാസമായി തന്നെ ജയിലില്‍ അടച്ചതെന്നും കേതകി ചിതാലെ ടൈംസ് നൗ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നു.
“പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ എന്‍സിപി പ്രവര്‍ത്തകര്‍ എന്നെ ആക്രമിച്ചു. എന്റെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചു. ഒരു അറസ്റ്റ് വാറന്റില്ലാതെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവര്‍ കറുത്ത നിറത്തിലുള്ള മഷി എനിക്ക് നേരെ എറിഞ്ഞു” – കേതകി ചിതാലെ താന്‍ അനുഭവിച്ച പീഡനം വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: