ലണ്ടന്‍: ഔദ്യോഗിക സന്ദര്‍ശനം നടത്തിനെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി വാണിജ്യവ്യാപാര സഹകരണവും പരസ്പരധാരണകളും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു
പോളിഗണ്, കൂ, ബില്‍ഡര്‍.എഐ, നൈക്ക, സെഫക്സ്പേ തുടങ്ങി പ്രമുഖ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സാരഥികള്ക്കൊപ്പമെത്തിയ രാജീവ് ചന്ദ്രശേഖര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ വ്യക്തമായ രേഖാചിത്രം ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു.
നേരത്തെ യു കെ ഇന്ത്യ വീക്കിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ ‘ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ യു കെ സഹകരണം’ എന്ന വിഷയത്തെ അധികരിച്ച് മന്ത്രി വിശദമായ പ്രഭാഷണം നടത്തി. വിവിധ വികസന മേഖലകളില്‍ ‘ഒരു ദശകം മുന്‍പുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് രാജ്യം ഏറെ മുന്നേറിക്കഴിഞ്ഞു’വെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. 5ജി അടക്കമുള്ള ഡിജിറ്റല്‍ മേഖലകളില്‍ തനത് സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചു കൊണ്ട് ഇന്ത്യ ഡിജിറ്റല്‍ രംഗത്ത് ഏറെ സ്വയം പര്യാപ്തത കൈവരിച്ചു കഴിഞ്ഞു. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 25 ശതമാനവും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് നീക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ ( ഒരു ട്രില്ല്യണ്‍ ഡോളര്‍) ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നടന്നടുക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: