മുംബൈ: ഏക് നാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയത് ബിജെപിയുടെ ഗുഗ് ളിയായിരുന്നെന്ന് മാധ്യമങ്ങള്‍ തന്നെ ഏറ്റുപിടിച്ചു കഴിഞ്ഞു. ഇതോടെ ഉദ്ധവ് താക്കറെയും ശരത് പവാറും ഉയര്‍ത്താനിടയുള്ള മറാത്ത വെല്ലുവിളികളെ കടയോടെ അറുക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു.
മഹാരാഷ്ട്രയിലെ ആകെയുള്ള 288 നിയമസഭാ സീറ്റുകളില്‍ 58ഉം മറാത്ത പ്രദേശത്താണ് കിടക്കുന്നത്. പുനെ, സംഗ്ലി, സടാര, ഷോലാപൂര്‍, കോലാപൂര്‍ എന്നീ അഞ്ച് ജില്ലകള്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് മറാഠാ. പരമ്പരാഗതമായി എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും കോട്ടകളായിരുന്നു മറാത്ത പ്രദേശം എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ മഹാരാഷ്ട്ര. മുഗള്‍ ഭരണത്തിനെതിരെ പൊരുതിയ ഛത്രപതി ശിവജിയുടെ പിന്‍ഗാമികളാണ് മറാത്തക്കാര്‍. ഇപ്പോള്‍ ഷിന്‍ഡെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കുക വഴി മറാത്ത പ്രദേശത്ത് പിടിമുറുക്കുകയാണ് ബിജെപി. ഏക്നാഥ് ഷിന്‍ഡേ കറകളഞ്ഞ മറാഠക്കാരനാണ്.
ബിജെപി-ശിവസേന ഭരണം നടക്കുമ്പോള്‍ ശരത് പവാറും സംഘവും ചേര്‍ന്ന് മറാഠാ വോട്ട് നേടാന്‍ മറാത്തികള്‍ക്ക് സംവരണം വേണമെന്ന ആവശ്യവുമായി വലിയ പ്രക്ഷോഭം കൊണ്ടുവന്നതിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 12 ശതമാനം സംവരണം പ്രഖ്യാപിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ് നാവിസ് വലിയ പരിക്കുകളില്ലാതെ മറാഠാ രോഷത്തെ നേരിട്ടു. പക്ഷെ പിന്നീട് 2020ല്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മഹാ വികാസ് അഘാഡി രൂപീകരിച്ച് അധികാരം പിടിച്ചതോടെ മറാത്ത പ്രദേശങ്ങളില്‍ വീണ്ടും പിടിമുറുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷിന്‍ഡെയെ മുഖ്യമന്ത്രിയായി അവരോധിച്ചതുവഴി വീണ്ടും മറാത്തക്കാരുടെ പിന്തുണ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.
ഇതുവഴി മാറാത്തക്കരുടെ പാര്‍ട്ടിയായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് നല്ല മറുപടി കൊടുക്കാനും ബിജെപിയ്ക്ക് കഴിഞ്ഞു. ബിജെപി മറാത്തക്കാര്‍ക്ക് എതിരല്ലെന്നും ഉദ്ധവ് താക്കറെ ഹിന്ദുത്വയെ അടിയറ വെച്ചതുകൊണ്ടാണ് വിമതനീക്കം വേണ്ടി വന്നതെന്നും ബോധ്യപ്പെടുത്താനും ബിജെപിയ്ക്ക് സാധിച്ചു.
മോദി തരംഗത്തില്‍ മറാത്ത പ്രദേശത്ത് ബിജെപിയ്ക്ക് കുറെയൊക്കെ വേരുപിടിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ദേവേന്ദ്ര ഫഡ്നാവിസ് ബ്രഹ്മണനാണ്. ഇയാളുടെ ബ്രാഹ്മണത്വം ഉയര്‍ത്തിക്കാട്ടി ഒരു പക്ഷെ ശരത് പവാര്‍ വീണ്ടും മറാത്തക്കാരെ ബിജെപിയ്ക്കെതിരെ അണിനിരത്താന്‍ സാധ്യതയുണ്ട്. അത് മുളയിലേ നുള്ളിക്കളയുകയാണ് ഏക് നാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രി പദത്തില്‍ അവരോധിച്ചത് വഴി ബിജെപി ചെയ്തത്.
മാത്രമല്ല, ശിവസേനയുടെ മണ്ഡലങ്ങളില്‍ താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ ചലമുണ്ടാക്കാനും ഷിന്‍ഡേ വഴി സാധിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഇരവാദം ഉയര്‍ത്തി ശിവസൈനികരുടെ ഇടയില്‍ ഉദ്ധവ് കോളിളക്കമുണ്ടാക്കിയേക്കാമെന്ന സാധ്യതയെയും ബിജെപി ഷിന്‍ഡേയിലൂടെ തടയിടും. കറകളഞ്ഞ ശിവസൈനികന്, ശിവസേനയുടെ ആചാര്യന്മാരായ ബാല്‍ താക്കറെയുടുയെും ആനന്ദ് ഷിഗെയുടെയും ശിഷ്യനായ ഏക് നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുന്നതു വഴി ഈ സര്‍ക്കാരിനോടുള്ള ശിവസൈനികരുടെ കോപം ഇല്ലാതാക്കാന്‍ കഴിയുമെന്നും ബിജെപി കരുതുന്നു.
അടുത്തു വരാനിരിക്കുന്ന ബോംബെ നഗരസഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനും ബിജെപി-ഏക്നാഥ് ഷിന്‍ഡെ-രാജ് താക്കറെ സഖ്യം വഴി സാധിക്കുമെന്ന് ബിജെപി കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: