ആലപ്പുഴ: എകെജി സെന്ററില്‍ പടക്കം പോലുള്ള സാധനം എറിഞ്ഞതിനു പിന്നാലെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം. അമ്പലപ്പുഴയില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. തലവെട്ടി ചെങ്കൊടി നാട്ടുമെന്നായിരുന്നു മുദ്രാവാക്യം. എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു അമ്പലപ്പുഴയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. കൈവെട്ടും കാല്‍വെട്ടും. തലവെട്ടി ചെങ്കൊടി നാട്ടും എന്നായിരുന്നു മുദ്രാവാക്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: