മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നാളെ നിയമസഭയില്‍ പ്രവേശിക്കാന്‍ വിമത എംഎല്‍എമാരെ അനുവദിക്കരുതെന്ന ഉദ്ധവിന്റെ ആവശ്യം നിരസിച്ച് സുപ്രീംകോടതി. വിഷയത്തില്‍ ഇടപെടില്ലായെന്ന് കോടതി വ്യക്തമാക്കി. നാളത്തെ നിയമസഭ സമ്മേളനത്തിന് തടസ്സമില്ലെന്ന് പറഞ്ഞ കോടതി കേസ് 11ന് കേള്‍ക്കാമെന്നും അറിയിച്ചു.
ഏക്നാഥ് ഷിന്‍ഡേ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായി എന്നായിരുന്നു ഉദ്ധവ് വിഭാഗത്തിന്റെ വാദം. എന്നാല്‍ വിഷയത്തില്‍ അടിയന്ത്രിമായി ഇടപെടാന്‍ സാധിക്കില്ലായെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഉദ്ധവ് പക്ഷത്തിന് വേണ്ടി മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍സിബലാണ് ഹാജരായത്.
ഉദ്ദവ് താക്കറെയ്ക്കും ശിവസേനയ്ക്കും നല്കിയ മധുരപ്രതികാരമാണ് ഷിന്‍ഡെയുടെ മുഖ്യമന്ത്രിപദം കൊണ്ട് ബിജെപിയും ഫഡ്നാവിസും ലക്ഷ്യമിട്ടത്. പാര്‍ട്ടികള്‍ പിന്തുടരുന്ന കുടുംബാധിപത്യം തകര്‍ക്കുക എന്നാണ് ബിജെപി നിര്‍ണായക നീക്കത്തിലൂടെ ലക്ഷ്യമിട്ടത്. ഒപ്പം, ബാല്‍ താക്കറെയ്ക്കും ഹിന്ദുത്വയ്ക്കും നല്കുന്ന ബിജെപിയുടെ ആദരവ് കൂടിയാണ് ഷിന്‍ഡെയുടെ മുഖ്യമന്ത്രിപദം.
അതേസമയം, ഒന്നിച്ചു നിന്ന് തെരഞ്ഞെടുപ്പിനു നേരിട്ട് വിജയിച്ച് അധികാരത്തിലേറിയ ശേഷം ചതിയിലൂടെ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട വന്ന ശേഷം ദേവേന്ദ്ര ഫഡ്നാവിസ് അസംബ്ലിയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുകയാണ്. ബിജെപി അംഗം നിതീഷ് റാണെ ഒരാഴ്ച മുന്‍പ് പ്രസംഗം ട്വീറ്റ് ചെയ്തത്. 2019ല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ഫഡ്നാവിസിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു ‘തിര പിന്നോട്ട് പോയെന്നു കരുതി തീരത്തു വീടുവയ്ക്കാന്‍ നോക്കരുത്. ഞാന്‍ കടലാണ് തീര്‍ച്ചയായും തിരിച്ചുവരും’. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് ജനവിധി തേടിയ ബിജെപിയും ശിവസേനയും മുഖ്യമന്ത്രിപദം തുല്യമായി പങ്കുവയ്ക്കുന്നതു സംബന്ധിച്ച ഭിന്നത മൂലമാണു വേര്‍പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: