മുംബൈ : ആസ്തി സംബന്ധിച്ച കണക്കുകളില്‍ കൃത്യമല്ലെന്ന് ആരോപിച്ച് എന്‍സിപി നേതാവ് ശരദ് പവാറിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. പ്രേമലേഖനം കൈപറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതില്‍ പവാര്‍ പ്രതികരിച്ചത്.
2004, 2009, 2014, 2020 തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലെ സാമ്പത്തിക കണക്കുകളുമായി ബന്ധപ്പെട്ടാണ് പവാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് അയച്ചത്.
”ഈ വകുപ്പിന്റെ കാര്യക്ഷമതയില്‍ നല്ലരീതിയിലുള്ള വര്‍ധനവുണ്ടായിട്ടുണ്ട്. വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇത്രയും വര്‍ഷങ്ങള്‍ എടുക്കുക, ചില ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക എന്നിവ തന്ത്രപരമായ മാറ്റമായി തോന്നുന്നു”. ഏജന്‍സി ചിലരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും പവാര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നാണ് മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രൂപീകരിച്ചത്. ഭൂരിപക്ഷം നഷ്ടപ്പെട്ട് ഭരണം ഇല്ലാതായതോടെ മഹാ വികാസ് സഖ്യത്തിന്റെ നിലനില്‍പ്പും ചര്‍ച്ചയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: