ഇന്ത്യന്‍ പ്രതിരോധ/സായുധസേനാ വിഭാഗങ്ങളായ കര, നാവിക സേനകളില്‍ അഗ്നിവീര്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് ജൂലൈ ഒന്ന് മുതല്‍ അഗ്നിവീര്‍ തസ്തികളില്‍ ഏകദേശം 46000 ഒഴിവുകളുണ്ടാവും. കരസേനയില്‍ 2022-23 വര്‍ഷത്തെ മേഖലാടിസ്ഥാനത്തിലുള്ള അഗ്നിവീര്‍ റിക്രൂട്‌മെന്റ് റാലി തീയതികളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര, നാവിക സേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനവും രജിസ്‌ട്രേഷന്‍ സൗകര്യങ്ങളും യഥാക്രമം www.joinindianarmy.nic.in, www.joinindiannavy.gov.in എന്നീ വെബ്‌പോര്‍ട്ടലുകളില്‍ ലഭ്യമാകും.
കരസേനയില്‍: അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ടെക്‌നിക്കല്‍(ഏവിയേഷന്‍/അമ്മ്യൂണിഷന്‍ എക്‌സാമിനല്‍, ക്ലര്‍ക്ക്, സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് റാലി വഴി നിയമനം നടത്തുന്നത്. പരിശീലനം ഉള്‍പ്പെടെ നാല് വര്‍ഷത്തേക്കാണ് നിയമനം. സേവന കാലയളവില്‍ മികവ് കാട്ടുന്ന 25% പേര്‍ക്ക് റഗുലര്‍ കേഡറില്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ പദവിയില്‍ സ്ഥിരപ്പെടുത്തും.
ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ, രണ്ടാം വര്‍ഷം പ്രതിമാസം 33000 രൂപ, മൂന്നാം വര്‍ഷം പ്രതിമാസം 36500 രൂപ, നാലാം വര്‍ഷം പ്രതിമാസം 40000 രൂപ എന്നിങ്ങനെയാണ് ശമ്പളം. അനുവദനീയമായ മറ്റ് ബത്തകളും ആനുകൂല്യങ്ങളുമുണ്ട്. ശമ്പളത്തിന്റെ 30% കോര്‍പ്പസ് ഫണ്ടിലേക്ക് പിടിക്കും. നാല് വര്‍ഷത്തെ സേവന കാലാവധി കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ പലിശ സഹിതം ‘സേവാനിധിയായി’ 10.04 ലക്ഷം രൂപ അഗ്നിവീറുകള്‍ക്ക് ലഭിക്കും. റിസ്‌ക് ആന്റ് ഹാര്‍ഡ്ഷിപ്പ്, റേഷന്‍, ഡ്രസ്, ട്രാവലിങ് അലവന്‍സുകള്‍ അനുവദിക്കും. 48 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജുണ്ട്.
പത്താംക്ലാസ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഗ്നിവീറായി നിയമനം ലഭിക്കുന്നവര്‍ക്ക് 4 വര്‍ഷം പിന്നിടുമ്പോള്‍ 12-ാം ക്ലാസിന് തുല്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
യോഗ്യത: അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്ക് മൊത്തം 45 ശതമാനം മാര്‍ക്കോടെ/ഡി ഗ്രേഡോടെ പത്താംക്ലാസ്/എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഓരോ വിഷയത്തിനും 33% മാര്‍ക്കില്‍/ഡി ഗ്രേഡില്‍ കുറയാതെയുണ്ടാകണം. പ്രായപരിധി 171/2-23 വയസ്സ്.
* അഗ്‌നിവീര്‍ ടെക് (ഏവിയേഷന്‍ ആന്റ് അമ്മ്യൂണിഷന്‍ എക്‌സാമിനര്‍) തസ്തിടക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ സയന്‍സ് സ്ട്രീമില്‍ മൊത്തം 50% മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ പ്ലസ്ടു പാസായതിനുശേഷം ഐടിഐ ട്രേഡ് പരിശീലനം നേടിയിരിക്കണം. പ്രായപരിധി പതിനേഴര- 23 വയസ്.
* അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍ തസ്തികക്ക് ആര്‍ട്‌സ് കോമേഴ്‌സ്, സയന്‍സ് ഉള്‍പ്പെടെ ഏതെങ്കിലും സ്ട്രീമില്‍ മൊത്തം 60% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്/അക്കൗണ്ട്‌സ്/ബുക്ക് കീപ്പിംഗ് വിഷയങ്ങള്‍ക്ക് പ്ലസ്ടു തലത്തില്‍ 50% മാര്‍ക്ക് നിര്‍ബന്ധമാണ്. പ്രായപരിധി പതിനേഴര- 23 വയസ്.
* അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ തസ്തികക്ക് 10-ാം ക്ലാസ് പാസായിരുന്നാല്‍ മതി, ഓരോ വിഷയത്തിനും 33% മാര്‍ക്ക് ഉണ്ടായാല്‍ മതിയാകും. പ്രായപരിധി പതിനേഴര-23 വയസ്.
* അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ (ഓള്‍ ആംസ്) തസ്തികയിലേക്ക് 8-ാം ക്ലാസ് പാസായവര്‍ക്കും അവസരമുണ്ട്. പ്രായപരിധി പതിനേഴര-23 വയസ്.
എല്ലാ തസ്തികകള്‍ക്കും ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഫിസിക്കല്‍ മെഷര്‍മെന്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവ റാലിയില്‍വച്ച് നടത്തും. കായികക്ഷമതാ പരീക്ഷയും പൊതുപ്രവേശന പരീക്ഷയും നടത്തിയാണ് തെരഞ്ഞെടുപ്പ്. 21 വയസിന് താഴെ പ്രായമുള്ളവര്‍ അവിവാഹിതരായിരിക്കണം. എന്‍സിസി, സ്‌പോര്‍ട്‌സ് മുതലായ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് തെരഞ്ഞെടുപ്പിന് ബോണസ് മാര്‍ക്ക് ലഭിക്കും.
റിക്രൂട്ട്‌മെന്റ് റാലി: കേരളം, കര്‍ണാടകം, ലക്ഷദ്വീപ് നിവാസികള്‍ ബാംഗ്ലൂര്‍ റിക്രൂട്ടിംഗ് മേഖലയില്‍പ്പെടും. കേരളത്തില്‍ ഇനിപറയുന്ന സ്ഥലങ്ങളില്‍വച്ച് ഇക്കൊല്ലം റിക്രൂട്ട്‌മെന്റ് റാലി നടത്തും. തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നവംബര്‍ 15-30 വരെ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. കോഴിക്കോട് റിക്രൂട്ട്‌മെന്റ് ഓഫീസ് കോഴിക്കോട്ട് ഒക്‌ടോബര്‍ ഒന്ന് മുതല്‍ 20 വരെ നടത്തുന്ന റാലിയില്‍ കോഴിക്കോട്, കാസര്‍ഗോഡ്, പാലക്കാട്, മലപ്പുറം, വയനാട്, തൃശൂര്‍, കണ്ണൂര്‍, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയുടെ തീയതിയും സ്ഥലങ്ങളും അങ്ങിയ ഷെഡ്യൂള്‍ വെബ്‌സൈറ്റിലുണ്ട്.
നാവികസേനയില്‍: അഗ്‌നിവീര്‍ എസ്എസ്ആര്‍ (സീനിയര്‍ സെക്കന്ററി റിക്രൂട്ട്‌സ്), അഗ്‌നിവീര്‍ എംആര്‍ (മെട്രിക് റിക്രൂട്ട്‌മെന്റ്) തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.
അഗ്‌നിവീര്‍ വിഭാഗത്തില്‍ ഷെഫ്, സ്റ്റിവാര്‍ഡ്, ഡൈജീനിസ്റ്റ് തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്. എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അവസരം.
അഗ്‌നിവീര്‍ എസ്എസ്ആര്‍ വിഭാഗത്തില്‍ നിയമനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഭാഗങ്ങള്‍ക്ക് പുറമെ കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലൊന്നുകൂടി പഠിച്ച് പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം.
പ്രായപരിധി പതിനേഴര-21 വയസ്. എന്നാല്‍ ഇക്കൊല്ലത്തേക്ക് പ്രായപരിധി 23 വയസായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
തസ്തിക, യോഗ്യത, സെലക്ഷന്‍ നടപടികള്‍, ശമ്പളം, പരിശീലനം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.joinindiannavy.gov.in ല്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബേസിക് ട്രെയിനിംഗ് ഐഎന്‍എസ് ചില്‍ക്കയിലും തുടര്‍ന്നുള്ള പ്രൊഫഷണല്‍ പരിശീലനം വിവിധ നേവല്‍ ട്രെയിനിംഗ് എസ്റ്റാബ്ലിഷ്‌മെന്റ്/ബ്രാഞ്ചുകളിലും ലഭ്യമാകും. രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് വെബ്‌സൈറ്റില്‍ സൗകര്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: