കൊല്‍ക്കത്ത: പിത്താശയ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ എത്തിയ മുന്‍ സിപിഎം എംഎല്‍എയ്ക്ക് സര്‍ക്കാര്‍ ആശുപ്ത്രിയില്‍ തറയില്‍ ഷീറ്റ് വിരിച്ച് കിടക്കേണ്ടി വന്നു.മുന്‍ എം.എല്‍.എ ദിബാകര്‍ ഹന്‍സ്ദയാണ് മിഡ്നാപൂര്‍ മെഡിക്കല്‍ കോളേജ് ആശുപ്ത്രിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്.ഈ വിവരം അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് കൊണ്ടുവന്നു.
ആശുപ്ത്രിയില്‍ കിടക്ക ഇല്ലെന്നും, തറയില്‍ കിടക്കാമെങ്കില്‍ മാത്രം ആശുപ്ത്രിയില്‍ പ്രവേശിപ്പിക്കാമെന്നുമാണ് അധികൃതര്‍ അദ്ദേഹത്തോട് പറഞ്ഞത്.ഇത് അംഗീകരിച്ചതിന് ശേഷമാണ് അദ്ദേഹത്തെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് കുടുംബം ആരോപിക്കുന്നു.മെത്ത പോലും നല്‍കാതെ തറയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് അദ്ദേഹം കിടന്നത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് കിടക്ക ലഭിച്ചത്.
ഞായറാഴ്ച്ചയാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്.സംഭവം വൈറല്‍ ആയതോടെ ആശുപത്രിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.തുടര്‍ന്നാണ് അദ്ദേഹത്തിന് കിടക്ക നല്‍കിയത്.എന്നാല്‍ വിഐപി രോഗികള്‍ക്ക് ആശുപ്ത്രിയില്‍ പ്രത്യേക പരിഗണന ഇല്ലെന്നും, കിടക്ക ലഭിക്കുന്നതിനുസരിച്ചാണ് നല്‍കിയതെന്നും അധികൃതര്‍ പറയുന്നു.ബംഗാളില്‍ സിപിഎം പരാജയങ്ങള്‍ നേരിട്ടപ്പോഴും ജയിച്ച എം.എല്‍.എ മാരില്‍ ഒരാളാണ് ഹന്‍സ്ദ.2011ലും, 2016ലും അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: