തിരുവനന്തപുരം: പള്ളിപ്പുറത്തെ ടെക്നോപാര്‍ക്ക് ഫേസ് നാലില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 1500 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഐടി ഡിജിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഹബ്ബിന്റെ ഒന്നാം ഘട്ട നിര്‍മാണോദ്ഘാടനം ഇന്ന്.
97 ഏക്കര്‍ സ്ഥലത്ത് പദ്ധതി പൂര്‍ത്തിയാകുന്നതോടെ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. 1500 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ വരുന്നത്. ആദ്യ ഘട്ടത്തില്‍ അഞ്ചു ലക്ഷം ചതുരശ്ര അടിയിലാണ് നിര്‍മാണം. ആദ്യ ഘട്ടം പൂര്‍ത്തിയാകുന്നതോടെ 5000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. രണ്ടര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: