മുംബൈ: മഹാരാഷ്‌ട്രയില്‍ നാളെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതോടെ മഹാ വികാസ് അഘാടി സര്‍ക്കാര്‍ രാജിവെച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്. ഉദ്ധവ് താക്കറെയുടെ രാജി ഗവര്‍ണര്‍ ഭഗത് സിങ്ങ് കോഷിയാരിക്ക് നേരത്തെ കൈമാറിയിരുന്നു. നാളെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതോടെ ഉദ്ധവ് താക്കറെ പ്രതിസന്ധിയിലായിരുന്നു.
ജയിലില്‍ കഴിയുന്ന എന്‍സിപി എംഎല്‍എമാരായ നവാബ് മാലിക്ക്, അനില്‍ ദേശ് മുഖ് എന്നിവരെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ചു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരായതിനാല്‍ സിബിഐയുടെയോ ഇഡിയുടെയോ പ്രതിനിധികള്‍ക്ക് ഇവരെ അനുഗമിക്കാം. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഗവര്‍ണര്‍ കോഷിയാരി വ്യാഴാഴ്ച രാവിലെ 11 മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നല്‍കിയ നിര്‍ദേശത്തിനെതിരെ ശിവസേന നല്‍കിയ ഹര്‍ജിയില്‍ വലിയ വാദമുഖങ്ങള്‍ക്കാണ് സുപ്രീംകോടതി വേദിയായത്.
നിയമവിരുദ്ധമാണെന്ന് തോന്നുന്നെങ്കില്‍ മാത്രം വിശ്വാസവോട്ടെടുപ്പ് മാറ്റിവെയ്‌ക്കാം എന്ന മുഖവുരയോടെയാണ് സുപ്രീംകോടതി ബെഞ്ച് വിധി പുറപ്പെടുവിക്കാമെന്ന് തീരുമാനിച്ചത്. എന്തായാലും ഈ വിധിയോടെ ശിവസേന നേതാവ് ബാല്‍ താക്കറെയുടെയും എന്‍സിപി നേതാവ് ശരത് പവാറിന്റെയും പ്രതീക്ഷകള്‍ക്ക് ഏതാണ്ട് അന്ത്യമായി.
ഗവര്‍ണര്‍ക്ക് വേണ്ടി വാദിക്കാനെത്തിയത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. ശിവസേനയില്‍ നിന്നും പോയ വിമതരായ 39 എംഎല്‍എമാര്‍ക്കും ജീവന് ഭീഷണിയുണ്ടെന്നും കുതിരക്കതച്ചടവടം നടക്കാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ഗവര്‍ണര്‍ എത്രയും നേരത്തെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്നും തുഷാര്‍ മേത്ത ഗവര്‍ണറുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട് വാദിച്ചു. നിയമസഭയുടെ തറയാണ് ജനാധിപത്യ ശക്തികളുടെ ഉറവിടമെന്നും താങ്കള്‍ക്ക് അധികാരമുണ്ടെങ്കില്‍ അത് സഭയില്‍ ഇപ്പോള്‍ തന്നെ പരിശോധിക്കാന്‍ അനുവദിക്കണമെന്നും തുഷാര്‍ മേത്ത ജഡ്ജിയോട് അഭ്യര്‍ത്ഥിച്ചു.
സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും ഓഫീസുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ഉത്തരം. അതുകൊണ്ട് തന്നെ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണം. സ്പീക്കര്‍ അയോഗ്യത കല്‍പ്പിക്കാന്‍ വേണ്ടി ആരംഭിച്ച നടപടികള്‍ അവിടെ നില്‍ക്കുമ്പോള്‍ വിശ്വാസവോട്ടെടുപ്പ് അസാധ്യമാണെന്നായിരുന്നു ശിവസേനയ്‌ക്ക് വേണ്ടി ഹാജരായ അഭിഷേഖ് മനു സിംഗ്‌വി വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: