തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനകള്‍ക്ക് സുഖചികില്‍സ ജൂലൈ ഒന്നിന് തുടങ്ങും. പുന്നത്തൂര്‍ ആനത്താവളത്തില്‍ ജൂലൈ 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഗുരുവായൂര്‍ ദേവസ്വം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയതാണ് പ്രത്യേക സുഖചികിത്സ.
ആയുര്‍വേദ, അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തിയുള്ള ആഹാരക്രമമാണിത്. ആരോഗ്യ സംരക്ഷണവും ഒപ്പം ആനകളുടെ ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നല്‍കുക.
ആന ചികിത്സ വിദഗ്ധരായ ഡോ.കെ.സി. പണിക്കര്‍, ഡോ.പി.ബി.ഗിരിദാസ്,ഡോ.എം.എന്‍.ദേവന് നമ്പൂതിരി ,ഡോ ടി.എസ്.രാജീവ്, ഡോ വിവേക്, ദേവസ്വം വെറ്ററിനറി സര്ജന് ഡോ ചാരുജിത്ത് നാരായണന് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുഖചികിത്സ. ചികിത്സക്കായി 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. ഉദ്ഘാടനം 1ന് മൂന്നു മണിക്ക് പുന്നത്തൂര്‍ ആനക്കോട്ടയില്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ.വിജയന് നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: