തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണത്തില്‍ തെളിവുകള്‍ നിരത്തി എംഎല്‍എ മാത്യൂ കുഴല്നാടന്. െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ജെയ്ക് ബാലകുമാര്‍ വീണയുടെ കമ്പനിയില്‍ മെന്റര്‍ ആണെന്ന ഭാഗം സൈറ്റില്‍ നിന്ന് നീക്കം ചെയ്തത് സംബന്ധിച്ച തെളിവുകളാണ് കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദേഹം അവതരിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലായി എന്നും വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള ഭാഗം നീക്കം ചെയ്തതായും കുഴല്നാടന് ചൂണ്ടിക്കാട്ടി.
ജെയ്ക് ബാലകുമാര്‍ വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിജ്ഞാനംകൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 107 തവണ വെബ്സൈറ്റ് അപ്ഡേഷന് നടത്തിയിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ 2020 മേയില്‍ വെബ്സൈറ്റ് അപ്രത്യക്ഷമായി. പിന്നീട് ജൂണ്‍ മാസത്തില്‍ ഇത് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം അപ്രത്യക്ഷമായെന്നും കുഴല്നാടന് പറഞ്ഞു.
കഴിഞ്ഞദിവസം മാത്യൂ കുഴല്നാടന് സഭയില്‍ നടത്തിയ പ്രസ്താവനയെത്തുടര്‍ന്നാണ് വിവാദം വീണ്ടും ഉയര്‍ന്നുവന്നത്. സ്വപ്നാ സുരേഷിനെ സെക്രട്ടറിയേറ്റിലെ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചത് പ്രൈസ്വാട്ടര്‍ കൂപ്പറാണെന്നും പിഡബഌസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ വീണാ വിജയന്റെ കമ്പനിയില്‍ മെന്ററായിരുന്നു എന്നുമായിരുന്നു കുഴള്‍നാടന്റെ ആരോപണം. എന്നാല്‍ എംഎല്‍എയുടെ വാദം പച്ചക്കളളമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: