മുംബൈ: താന്‍ രാജിവെയ്ക്കില്ലെന്ന് മന്ത്രിസഭായോഗത്തിന് ശേഷം പ്രഖ്യാപനം നടത്തി ഉദ്ധവ് താക്കറെ. ചൊവ്വാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷം ഉദ്ധവ് താക്കറെ രാജിവെച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
ഇക്കുറിയും ശരത് പവാര്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാജിവെയ്ക്കില്ലെന്ന പ്രഖ്യാപനം ഉദ്ധവ് താക്കറെ നടത്തിയത്. ഗവര്‍ണറെ കണ്ട് വിശ്വാസവോട്ടെടുപ്പിന് തീയതി നിശ്ചയിക്കാന്‍ വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ മുംബൈയിലേക്ക് പുറപ്പെടുമെന്ന വാര്‍ത്ത പരന്നതോടെയാണ് കൂടുതല്‍ നാണക്കേട് ഒഴിവാക്കാന്‍ ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗത്തിന് ശേഷം രാജി പ്രഖ്യാപിക്കുമെന്ന് ഊഹപോഹങ്ങളുണ്ടായിരുന്നത്.
നേരത്തെ രണ്ട് തവണ സമൂഹമാധ്യമങ്ങളിലൂടെ രാജി പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ ഉദ്ധവ് താക്കറെയെ രണ്ട് തവണയും പിന്തിരിപ്പിച്ചത് ശരത് പവാര്‍ ആണ്. ശിവസേനയെ പിളര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് പവാറിന്റെ ലക്ഷ്യമെന്നറിയുന്നു. അവിശ്വാസപ്രമേയം വരെ പ്രതിസന്ധി ദീര്‍ഘിപ്പിച്ച് നിതാന്ത ശത്രുത ബിജെപിയ്ക്കും ഉദ്ധവ് താക്കറെ കുടുംബത്തിനുമിടയില്‍ വളര്‍ത്തുക എന്നതാണ് പവാറിന്റെ ലക്ഷ്യം. അതോടെ മഹാരാഷ്ട്രയില്‍ അധികാരത്തിലേക്ക് വരാന്‍ എന്‍സിപിയ്ക്കുള്ള സാധ്യത കൂടിയേക്കുമെന്ന കണക്കുകൂട്ടലാണ് പവാറിനുള്ളത്. ഈ കെണിയില്‍ വീണിരിക്കുകയാണ് ഉദ്ധവ് താക്കറെയെന്നും വിലയിരുത്തപ്പെടുന്നു.
കോണ്‍ഗ്രസും ഉദ്ധവ് താക്കറെയെ രാജിയില്‍ നിന്നും പിന്‍വലിപ്പിക്കാന്‍ ആവുന്നത്ര സമ്മര്‍ദ്ദം ചെലുത്തിയെന്നറിയുന്നു. ധനവരുമാനമാര്ഗ്ഗമെന്ന നിലയില്‍ നല്ലൊരു സംസ്ഥാനമായ മഹാരാഷ്ട്രയെ കൈവിട്ടുകളയാതിരിക്കാനുള്ള അവസാന ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: