ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകന്റെ ജീവിതം തുറന്നു കാട്ടിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചയാളുടെ തലയറത്തുമാറ്റി. താലിബാന് മോഡല്‍ അതിക്രമം നടന്നത് രാജസ്ഥാനിലെ ഉദയ്പൂരിലാണ്. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് താലിബാന് മോഡല്‍ ആക്രമണം. ഉദയ്പൂരിലെ മാല്‍ദാസ് സ്ട്രീറ്റ് ഏരിയയില്‍ രണ്ട് പേര് ചേര്‍ന്നാണ് കൃത്യം നടത്തിയത്. തയ്യല്‍കാരനായ കനയ്യലാല്‍ അളവെടുക്കുന്നതിനിടെയാണ് തലയറുത്തത്.
കശാപ്പ് കത്തിക്കാണ് പരസ്യമായി തലയറുത്തത്. കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
. കൊലപാതകികളെ കസ്റ്റഡിയിൽ എടുത്തതായി രാജസ്ഥാൻ ഡി ജി പി അറിയിച്ചു. രാജ്സമൻദിൽ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. ജനങ്ങൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ ഗവർണർ നിര്‍ദ്ദേശിച്ചു. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി ഗവർണർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: