പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. ചിറ്റൂര്‍ ഊരിലെ ഷിജു-സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സുമതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. അതേസമയം, സ്‌കാനിംഗില്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ തലയില്‍ മുഴ കണ്ടെത്തിയിരുന്നു. ഇതാണോ മരണകാരണം എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.
ഈ വർഷം മാത്രം അട്ടപ്പാടിയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം അഞ്ചായി. ഈ മാസം 21നും അഞ്ച് മാസം പ്രായമുള്ള ആദിവാസി ഗർഭസ്ഥ ശിശു മരിച്ചിരുന്നു. മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞും കഴിഞ്ഞ മാസം അട്ടപ്പാടിയിൽ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: