കൊച്ചി : ഗൂഢാലോചന കേസില്‍ സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി. വ്യാജരേഖയുണ്ടാക്കി എന്നതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്ന് കേസുകള്‍ തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും കേസില്‍ അറസ്റ്റിന് സാധ്യയുണ്ട്. അറസ്റ്റ് തടയണം മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്.
എന്നാല്‍ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി പരിഗണച്ചില്ല. പാലക്കാട് കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജിയും വെള്ളിയാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. സ്വപ്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ കേസുകള്‍ ചുമത്തി നിരന്തരം ദ്രോഹിക്കുകയാണെന്നും സ്വപ്ന ആരോപിച്ചിരുന്നു.
അതേസമയം സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഇ മെയില്‍ വഴി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട 164 മൊഴിയുടയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് സ്വപ്നയെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. മുമ്പ് നാലുതവണ സ്വപ്ന സുരേഷ് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: