കൊല്ലം: ട്രോളിംഗ് നിരോധനം മൂലം കേരളത്തിലെ മത്സ്യബന്ധന മേഖല വറുതിയില്‍ ആയിരിക്കെ ഇതരസംസ്ഥാന ഫൈബര്‍ വള്ളങ്ങള്‍ നിരോധിത വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് തടയണമെന്ന് ധീവരസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതരസംസ്ഥാന കൊട്ടവഞ്ചിക്കാര്‍ ഉള്‍നാടന്‍ മേഖലകളില്‍ മത്സ്യബന്ധനം നടത്തുന്നതും നിയമവിരുദ്ധമാണ്.
ഫൈബര്‍ വള്ളങ്ങളുടെ മത്സ്യബന്ധനം ട്രോളിംഗ് കാലയളവിനുശേഷം ലഭിക്കേണ്ട മത്സ്യസമ്പത്തിനെ ബാധിക്കും. 15 വര്‍ഷം കഴിഞ്ഞ ബോട്ടുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ല. അതേസമയം 30 വര്‍ഷം പിന്നിട്ട ടൂറിസ്റ്റ് ബോട്ടുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നുമുണ്ട്. ഇത്തരം കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വരെ യഥേഷ്ടം മീന്‍ പിടിക്കുന്നതിന് അനുവദിക്കുന്നത്.
2021ലെ കേരള മത്സ്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച നിയമം, 2018ലെ കെഎംഎഫ്ആര്‍ ഭേദഗതി നിയമം, 2021ലെ കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ നിയമം എന്നിവ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം.
മത്സ്യമേഖലയ്ക്ക് ദോഷകരമായ നിരവധി വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് യു. രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ബി. വിശ്വംഭരന്, ആര്. പൊന്നപ്പന്, ജില്ലാ സെക്രട്ടറി ബി. പ്രിയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: