മുംബൈ: പത്രചൗള്‍ ഭൂമികുംഭകോണക്കേസില്‍ ശിവസേനാ നേതാവ് സജ്ഞയ് റാവത്ത് എംപിയ്ക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ചാണ് സമന്‍സ്. കോസുമായി ബന്ധപ്പെട്ട് റാവത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
1034 കോടിയുടെ ഭൂമി കുംഭകോണമാണ് സജ്ഞയ് റാവത്തിന് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ആഡംബര ഫഌറ്റുകള്‍ അടക്കം റാവത്തിന്റെ എല്ലാ സ്വത്തുക്കളും ഇഡി കഴിഞ്ഞ മാസം തന്നെ കണ്ടുകെട്ടിയിരുന്നു. സംഭവത്തില്‍ അതി വൈകാരികമായായിരുന്നു റാവത്തിന്റെ പ്രതികരണം.
ശിവസേനയില്‍ ഭിന്നത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാന നേതാവിന്റെ അഴിമതിക്കേസ് ഉയര്‍ന്നവന്നത് ഉദ്ദവ് വിഭാഗത്തിന് കടുത്ത തിരിച്ചടി ആയിരിക്കുകയാണ്. ഉദ്ദവിന് വേണ്ടി ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്ന നേതാവായിരുന്നു റാവത്ത്. അസമില്‍ നിന്നും വിമത എംഎല്‍എമാരുടെ ശവശരീങ്ങള്‍ മാത്രമേ മുംബൈയില്‍ എത്തുള്ളുവെന്ന് അദേഹം പരാമര്‍ശം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: