ലഖ്നൗ:ഉത്തർപ്രദേശിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ അഖിലേഷ്യ സമാജ്‌വാദി പാർട്ടിയെ തകർത്ത് ബിജെപി; അഖിലേഷ് യാദവിന്റെ അസംഗഡ് ലോകസഭാ മണ്ഡലം ബിജെപി പിടിച്ചെടുത്തു.
ബിജെപി സ്ഥാനാർത്ഥി ദിനേഷ് ലാൽ യാദവ് നിരാഹുവ ആണ് 8679 വോട്ടുകള്‍ക്ക് അസംഗഢില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. ത്രികോണ മത്സരത്തിനായിരുന്നു അസംഗഢ് ദൃക് സാക്ഷിയായത്. ബോജ് പുരി നടന്‍ കൂടിയായ ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് ലാല്‍ യാദവ് നിരാഹുവ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ധര്‍മ്മേന്ദ്ര യാദവിനെയാണ് തോല്‍പിച്ചത്.
2019ല്‍ ഇവിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനോട് തോറ്റ ദിനേഷ് ലാല്‍ യാദവ് നിരാഹുവയ്‌ക്ക് മധുരപ്രതികാരമാണ് ഈ വിജയം. ഒബിസി വോട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലമായതിനാലാണ് യാദവ് വംശക്കാരനായ ദിനേഷ് ലാല്‍ യാദവ് നിരാഹുവയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയത്.
സമാജ്‌വാദി പാർട്ടിയുടെ കുത്തക മണ്ഡലങ്ങളായ രാംപൂരിലും അസംഗഢിലുമാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. അസംഗഢിലെ ബിജെപി വിജയം സമാജ്‌വാദി പാർട്ടിക്ക് കനത്ത പ്രഹരമാണ്. നേരത്തെ അഖിലേഷ് യാദവ് ലോക്ശഭയിലേക്ക് വിജയിച്ച മണ്ഡലമാണ് അസംഗഢ്. ഇവിടെ അഖിലേഷ് യാദവ് ലോക്സഭാ സീറ്റ് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിഎസ്പി നേടിയ വോട്ടുകൾ തിരഞ്ഞെടുപ്പിൽ നിർണായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: