ന്യൂദല്‍ഹി: അവസാന ദിവസം ഇഡിയുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നടത്തിയ സ്റ്റാമിനയെക്കുറിച്ചുള്ള വാചകമടി വെറും തള്ള്. ഇഡി വൃത്തങ്ങള്‍ തന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ യഥാര്‍ത്ഥ രാഹുല്‍ ഗാന്ധിയുടെ അവസ്ഥ വെളിപ്പെടുത്തിയത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ രാഹുല്‍ ഗാന്ധി അങ്ങേയറ്റം തളര്‍ന്നിരുന്നെന്നും 20 ശതമാനം ചോദ്യങ്ങള്‍ക്കും ക്ഷീണമായതിനാല്‍ ഉത്തരം പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നുമാണ് ഇഡി നല്‍കുന്ന വിശദീകരണം.
അവസാന ദിവസം ഇഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞതിന് ശേഷം ജൂണ്‍ 22ന് നടന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സീനിയര്‍ നേതാക്കളുടെയും യോഗത്തില്‍ രാഹുല്‍ ഗാന്ധി തന്റെ അപാര സ്റ്റാമിനയെക്കുറിച്ച് വാചലനായിരുന്നു. “താന്‍ വിപസ്സന ചെയ്യുന്നതുകൊണ്ടാണ് പത്ത് മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിട്ടും തളരാതിരുന്നത്. പത്ത് മണിക്കൂര്‍ നേരം ചോദ്യം ചെയ്തിട്ടും നിവര്‍ന്നിരിക്കുന്ന എന്റെ സ്റ്റാമിന കണ്ട് ഇഡി ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. ഇനിയും ഒരു പതിനൊന്ന് മണിക്കൂര്‍ കൂടി ഇതേ പോലെ തനിക്ക് ഇരിക്കാന്‍ കഴിയും. അതിന് കാരണം വിപസ്സന ധ്യാനമാണ്”- ഇതൊക്കെയായിരുന്നു അന്ന് രാഹുല്‍ പറഞ്ഞത്. അന്ന് രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രസംഗം കേട്ട് കോണ്‍ഗ്രസുകാര്‍ ഉറക്കെ കയ്യടിച്ചിരുന്നു. എല്ലാം സഹിക്കാനുള്ള കഴിവിനും ക്ഷമയ്‌ക്കും കാരണം വിപസ്സന ധ്യാനമാണെന്ന് താന്‍ ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന തള്ള്.
എന്നാല്‍ ഇഡി ചോദിച്ച 20 ശതമാനം ചോദ്യങ്ങളില്‍ നിന്നും തനിക്ക് ക്ഷീണമുണ്ടെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് ഇഡി പറയുന്നത്. “20 ശതമാനം ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം പറയാതെ ഒഴിഞ്ഞുമാറി. താന്‍ ക്ഷീണിതനാണ്. അത് കൊണ്ട് ഉത്തരം പറയാന്‍ കഴിയില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി”- ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പേര് വെളിപ്പെടുത്താതെ ഒരു ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജൂണ്‍ 14നാണ് രാഹുല്‍ ഗാന്ധിയെ ആദ്യം ചോദ്യം ചെയ്തത്. ചില മാധ്യമങ്ങള്‍ അന്ന് 20 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ വെറും മൂന്ന് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്തതെ്ന് ഇഡി പറയുന്നു. ബാക്കി സമയം താന്‍ നല്കിയ മറുപടി രാഹുല്‍ പരിശോധിക്കുകയും അതില്‍ അക്ഷരത്തെറ്റുകളുണ്ടോ എന്ന് നോക്കുകയുമായിരുന്നു. നല്‍കിയ പ്രസ്താവന ശരിയാണെന്ന് പറഞ്ഞ് ഒപ്പിടുന്നതിന് മുന്‍പ് രാഹുല്‍ വിശദമായി പരിശോധിക്കുകുയം തിരുത്തല്‍ വരുത്തുകയും റീടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു.
മാത്രമല്ല, ഇഡിയുടെ ചോദ്യം ചെയ്യലില്‍ എന്ത് സംഭവിച്ചു എന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയതും തെറ്റാണെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. ഗാന്ധി കുടുംബാംഗങ്ങള്‍ നേരിട്ട് കുറ്റാരോപിതരായ കേസായതിനാല‍് നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചരിത്രത്തിലെ തന്നെ പ്രധാന കേസുകളില്‍ ഒന്നാണ്. യംഗ് ഇന്ത്യന്‍ എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) ഏറ്റെടുത്തതിന് പിന്നില്‍ വഞ്ചനയും വിശ്വാസവഞ്ചനയും നടന്നിട്ടുണ്ടെന്ന് മാത്രമല്ല, അതില്‍ സാം പിത്രോഡ, അന്തരിച്ച കോണ്‍ഗ്രസ് നേതാക്കളായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ എന്നിവര്‍ കുറ്റാരോപിതരാണ്. ഈ കേസില്‍ 2015ല്‍ രാഹുലിനും സോണിയയ്യ്‌ക്കും ഉപാധികളില്ലാതെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: