തിരുവനന്തപുരം: വൈദ്യുതി നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള നിരക്കിലാണ് വര്‍ധനവ്. വൈദ്യുതിനിരക്കില്‍ 6.6 ശതമാനം വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധനവില്ല പ്രത്യേക സാഹചര്യം പരിഗണിച്ച് 2022-23 വര്‍ഷത്തെ നിരക്ക് വര്‍ധനയെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷന് അറിയിച്ചു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്കരണം. കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചിട്ടുണ്ടെന്നും കമ്മിഷന് അറിയിച്ചു. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് യൂണിറ്റിന് 25 പൈസയാണ്. ഇതോടെ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 47.50 രൂപ അധികം നല്‍കേണ്ടിവരും. 150-200 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 40 പൈസയുടെ വര്‍ധനവുണ്ട്.
കമ്മിഷന് നിര്‍ദേശിച്ച് നിരക്ക് വര്‍ധന ഇത്തരത്തില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക: