Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പ്ലസ്ടു കാര്‍ക്ക് സര്‍വകലാശാലകളില്‍ ഏകജാലക ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 15 വൈകിട്ട് 5 മണി വരെ

അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. അലോട്ട്‌മെന്റ് തീയതി, കോളജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ട തിയറി തുടങ്ങിയവ അതത് സമയങ്ങളില്‍ വെബ് സൈറ്റിലൂടെയും മറ്റും അറിയിക്കും

വൈശാഖ് ജി.നായര്‍ by വൈശാഖ് ജി.നായര്‍
Jun 24, 2022, 05:13 pm IST
in Education

പ്ലസ്ടുകാര്‍ക്ക് ബിരുദ പഠനാവസരമൊരുക്കി സര്‍വകലാശാലകളുടെ പ്രവേശന വിജ്ഞാപനം വരവായി. കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ 2022-23 വര്‍ഷത്തെ ഏകജാലക ബിരുദ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും  www.admission.kannuruniversity.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ജൂലൈ 15 വൈകിട്ട് 5 മണി വരെ സമയമുണ്ട്. ഫീസ് 450 രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 270 രൂപ മതി. എല്ലാ അനുബന്ധ കോളേജുകളിലെയും കോഴ്‌സുകള്‍ക്കായി ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. ‘

അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. അലോട്ട്‌മെന്റ് തീയതി, കോളജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ട തിയറി തുടങ്ങിയവ അതത് സമയങ്ങളില്‍ വെബ് സൈറ്റിലൂടെയും മറ്റും അറിയിക്കും. ഗവണ്‍മെന്റ്/എയിഡഡ്/സ്വാശ്രയ കോളജുകളിലാണ് പ്രവേശനം. പ്ലസ്ടു/യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി കോളജ് കോഴ്‌സ് ഓപ്ഷനുകള്‍ പരിഗണിച്ചാണ് കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ്. ബിരുദ പ്രവേശനത്തിന് പ്രായപരിധിയില്ല. ആറ് സെമസ്റ്ററുകളായുള്ള മൂന്ന് വര്‍ഷത്തെ റഗുലര്‍ ബിരുദ കോഴ്‌സുകളിലാണ് പഠനാവസരം.

മാര്‍ത്തോമ കോളജ് ഫോര്‍ ഹിയറിങ് ഇംപയേര്‍ഡ്, കാസര്‍ഗോഡ് നടത്തുന്ന ബിഎ അഫ്‌സല്‍- ഉല്‍-ഉലാമ, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍; പികെകെഎം കോളജ് മാനന്തവാടി നടത്തുന്ന അണ്ടര്‍ ഗ്രാഡുവേറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഈ പൊതുപ്രവേശന നടപടികളില്‍പ്പെടില്ല.

ഇക്കൊല്ലം സേവ് എ ഇയര്‍ (SAY)പ്ലസ്ടു പരീക്ഷ പാസാകുന്നവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കണ്ണൂര്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളും കോഴ്‌സുകളും അടങ്ങിയ പട്ടിക പ്രോസ്‌പെക്ടസില്‍ പ്രത്യേകം നല്‍കിയിട്ടുണ്ട്. ഇഷ്ടമുള്ള കോളജുകളും കോഴ്‌സുകളും തെരഞ്ഞെടുക്കാം.

മെരിറ്റ്, കമ്യൂണിറ്റി, മാനേജ്‌മെന്റ്, സംവരണം എന്നിങ്ങനെ നാല് തരം സീറ്റുകളാണുള്ളത്. ഗവണ്‍മെന്റ്/എയിഡഡ്/സ്വാശ്രയ കോളജുകളിലെല്ലാം മെരിറ്റ് സീറ്റുകളും സംവരണ സീറ്റുകളുമുണ്ട്. എയിഡഡ് കോളജുകളില്‍ കമ്യൂണിറ്റി സീറ്റുകളും എയിഡഡ്/സ്വാശ്രയ കോളജുകളില്‍ മാനേജ്‌മെന്റ്  സീറ്റുകളും ലഭ്യമാണ്. ഓപ്പണ്‍ ക്വാട്ടയില്‍ മെരിറ്റടിസ്ഥാനത്തില്‍ 60% സീറ്റുകളിലും എസ്ഇബിസി വിഭാഗങ്ങളില്‍ 20% സീറ്റുകളിലും എസ്‌സി/എസ്ടി വിഭാഗത്തില്‍ 20% സീറ്റുകളിലും പ്രവേശനമുണ്ട്. ഇഡബ്ല്യഎസ് വിഭാഗത്തിനായി 10% സീറ്റുകള്‍ മാറ്റിവയ്‌ക്കും. കായികതാരങ്ങള്‍ക്ക് പ്രത്യേക അവസരമുണ്ട്.

കോഴ്‌സുകള്‍: വാഴ്‌സിറ്റിയുടെ കീഴില്‍ 10 ഗവണ്‍മെന്റ് കോളജുകളിലും 13 എയിഡഡ് കോളജുകളിലും 55 അണ്‍എയിഡഡ്/സ്വാശ്രയ കോളജുകളിലുമായി ഇനി പറയുന്ന കോഴ്‌സുകളില്‍ പ്രവേശനം തേടാം.

ബിഎസ്‌സി-വിഷയങ്ങള്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ജിയോളജി, ജ്യോഗ്രഫി, ഹോംസയന്‍സ്, സ്റ്റാസ്റ്റിസ്റ്റിക്‌സ്, പോളിമെര്‍ കെമിസ്ട്രി, ബയോകെമിസ്ട്രി, സൈക്കളജി, മൈക്രോ ബയളജി, പ്ലാന്റ് സയന്‍സ്, ഫോറസ്ട്രി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, ലൈഫ് സയന്‍സ് (സുവോളജി & കംപ്യൂട്ടേഷണല്‍ ബയോളജി), ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്റഗറിങ് സയന്‍സ്.

ബിഎസ്‌സി-കമ്പ്യൂട്ടര്‍ സയന്‍സ്; ഇന്റഗ്രേറ്റഡ് എംഎസ്‌സി-കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷ്യന്‍ ലേണിങ്); ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബാച്ചിലര്‍ ഓഫ് കോസ്റ്റ്യൂം ആന്റ് ഡിസൈനിങ്. ബിഎ-ഇക്കണോമിക്‌സ്, ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, അറബിക് ആന്റ് ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു ആന്റ് ഇസ്ലാമിക് ഹിസ്റ്ററി, ഹിസ്റ്ററി, ഫിലോസഫി, ബാച്ചിലര്‍ ഓഫ് സോഷ്യല്‍വര്‍ക്ക് (ബിഎസ്ഡബ്ല്യു), ബിഎ-പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ബിഎ-മലയാളം, ഹിന്ദു, സംസ്‌കൃതം, കന്നട, അറബിക്, ഫംഗ്ഷണല്‍ ഹിന്ദി, ഇംഗ്ലീഷ്, ഫംഗ്ഷണല്‍ ഇംഗ്ലീഷ്.

ബികോം-ഫിനാന്‍സ്, കോഓപ്പറേഷന്‍, മാര്‍ക്കറ്റിങ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബാച്ചിലര്‍ ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (ബിടിടിഎം) ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബിബിഎ), ബിബിഎ (ടിടിഎം), ബിബിഎ-റീട്ടെയില്‍ മള്‍ട്ടിമീഡിയ ആന്റ് കമ്യൂണിക്കേഷന്‍; ബിഎ കര്‍ണാട്ടിക് മ്യൂസിക്, ഭരതനാട്യം. പ്രവേശന യോഗ്യതകളും സെലക്ഷന്‍ നടപടികളും സംവരണവുമെല്ലാം പ്രോസ്‌പെക്ടസിലുണ്ട്.

ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ് അഖിലേന്ത്യാ പൊതുപ്രവേശന പരീക്ഷ ജൂലൈ 17 ന്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 25 വരെ

ഐടിഐകളിലും മറ്റും ഇന്‍സ്ട്രക്ടറാകാനുള്ള ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ് കോഴ്‌സിലേക്കുള്ള അഖിലേന്ത്യാ പൊതുപ്രവേശന പരീക്ഷ ജൂലൈ 17 ന് നടത്തും. ഇതിലേക്ക് ജൂണ്‍ 25 ന് രജിസ്റ്റര്‍ ചെയ്യാം. 47 ട്രേഡുകളിലാണ് പരിശീലനം. 32 നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, 12 പ്രൈവറ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളിലാണ് ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ് കോഴ്‌സുള്ളത്.

2022 ഓഗസ്റ്റ് മുതല്‍ 2023 മേയ് വരെയാണ് പരിശീലനം. യോഗ്യത, ബന്ധപ്പെട്ട ട്രെഡില്‍ എന്‍ടിസി/എന്‍എസി/എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി(ടെക്‌നിക്കല്‍) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. പ്രവേശന പരീക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പിഎച്ച്/ഇഡബ്ല്യുഎസ്/വനിതകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് 300 രൂപ മതി. കൂടുതല്‍ വിവരങ്ങള്‍  http://nimi.gov.in, http://dget.gov.in ല്‍ ലഭിക്കും.  

Tags: പ്ലസ്ടുeducation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.