Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബാലസ്‌കറിന്റെ മരണം സംബന്ധിച്ച കേസ്: ‘ഹര്‍ജി തള്ളും, അനുകൂല വിധിക്കായി സഹായിക്കാമെന്ന വാഗ്ദാനവുമായി സരിത ഫോണ്‍ വിളിച്ചെന്ന് പിതാവ് ഉണ്ണി

സരിതയുടെ അഭിഭാഷകനും തന്റെ അഭിഭാഷകനും ഒന്നല്ല. സരിതയുമായി തനിക്ക് ഒരു പരിചയവുമില്ല. അവരെന്തിനാണ് തന്നെ വിളിച്ചതെന്നും അറിയില്ലെന്നും ഉണ്ണി

Janmabhumi Online by Janmabhumi Online
Jun 24, 2022, 01:31 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം : സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിധി വരാനിരിക്കേ കേസില്‍ സഹായിക്കാമെന്ന് പറഞ്ഞ് സരിത എസ്. നായര്‍ വിളിച്ചതായി പിതാവ് ഉണ്ണി. ബാലഭാസ്‌കറിന്റെ അപകടത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ഉണ്ണി കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വിധി വരാനിരിക്കേ അനുകൂല വിധിക്കായി സഹായിക്കാമെന്ന് പറഞ്ഞാണ് സരിത ഫോണ്‍ വിളിച്ചതെന്നും ഉണ്ണി മാധ്യമങ്ങളോട് വെളിപ്പെടുത്തി.  

ഈ മാസം 30നാണ് ഉണ്ണി നല്‍കിയ ഹര്‍ജിയില്‍ സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിക്കുന്നത്. കേസില  ഫോണിലൂടെ ഹര്‍ജി തള്ളുമെന്ന് പറഞ്ഞ സരിത മേല്‍ കോടതിയില്‍ പോകാന്‍ സഹായവും വാഗ്ദാനം ചെയ്തു. സുപ്രീംകോടതി അഭിഭാഷകന്റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കാം കേസ് നടത്തിപ്പിനായി സഹായിക്കാമെന്നും അറിയിച്ചു.  

സരിതയുടെ അഭിഭാഷകനും തന്റെ അഭിഭാഷകനും ഒന്നല്ല. സരിതയുമായി തനിക്ക് ഒരു പരിചയവുമില്ല. അവരെന്തിനാണ് തന്നെ വിളിച്ചതെന്നും അറിയില്ലെന്നും ഉണ്ണി പറഞ്ഞു. അതേസമയം ബാലഭാസ്‌കറിന്റെ അച്ഛനെ വിളിച്ചിരുന്നതായി സരിത സ്ഥിരീകരിച്ചു. ഇത്തരം കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളിച്ചത്. സൗഹാര്‍ദ്ദ പരമായി കേസിന്റെ  കാര്യങ്ങള്‍ സംസാരിക്കാനാണ് വിളിച്ചതെന്നും സരിത പ്രതികരിച്ചു.  

2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്‌ക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്തു വച്ചാണ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ ആദ്യം മകള്‍ തേജസ്വിനി മരിച്ചു. പിന്നിട് ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ തേജസ്വിനിയും ഡ്രൈവര്‍ അര്‍ജുനും ദിവസങ്ങള്‍ നീണ്ട ചികിത്സകള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്.  

കേസ് ലോക്കല്‍ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ബന്ധുക്കള്‍ ദുരൂഹതയുള്ളതായി സംശയം പ്രകടിപ്പിക്കുകയും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. അതിനിടെ അപകടത്തിനു മുമ്പ് ബാലുവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബിയെത്തി. 

ക്രൈംബ്രാഞ്ച് പക്ഷേ സോബിയുടെ മൊഴിയില്‍ കഴമ്പില്ലെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു. തുടര്‍ന്നും അച്ഛനടക്കമുളള ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് സിബിഐയിലേക്കു പോയത്. എന്നാല്‍ സിബിഐ അന്വേഷണത്തിലും  ബാലുവിന്റെ മരണത്തിനു കാരണമായ അപകടത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെയാണ് അച്ഛന്‍ ഉണ്ണി ഹര്‍ജി നല്‍കിയത്.

Tags: keralaCBIbalabhaskar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

Kerala

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

Career

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

പുതിയ വാര്‍ത്തകള്‍

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

മോദി-ട്രംപ് ബന്ധങ്ങൾ മികച്ചത്, പുതിയ വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പ്രസ്താവന

മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി , കോളജ്

പാചക വാതക സിലിണ്ടർ വില കുറഞ്ഞു, നാലു മാസത്തിനിടെ കുറഞ്ഞത് 140 രൂപ

ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം

ഇനിയും വെള്ളം കുടി മുട്ടിക്കരുത് ! സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ 

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങൾ

ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകും: പുതിയ പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍

പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം, നാളെമുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies