പൊന്നാനി: ബിജെപി നേതാവും അഭിഭാഷകനുമായ ശങ്കു ടി.ദാസിന് ബൈക്കപടത്തില്‍ ഗുരുതര പരുക്ക്. ഇന്നലെ രാത്രി ഓഫീസില്‍ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്കാണ് അപകടം. ചമ്രവട്ടം പാലത്തിനു സമീപമുള്ള പെരുന്നല്ലൂരില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടകാരണം അജ്ഞാതമാണ്. ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിലോ ഡിവൈഡറിലോ ഇടിച്ചെന്നാണ് പ്രാഥമിക നിഗമനം.
ഇമ്പിച്ചിബാവ ആശുപത്രിയില്‍ നിന്ന് കോട്ടക്കല്‍ മിംസിലേക്ക് എത്തിച്ച് സ്കാനിങ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്തി. പിന്നീട്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിന്റെ സ്കാനിങ്ങില്‍ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍, കരളിന് ഗുരുതരമായ പരുക്കേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. ശങ്കു ഇപ്പോഴും അബോധാവസ്ഥയിലാണ്. അടിയന്തര ശസ്ത്രക്രിയ ഉടന്‍ നടത്തും.
ശബരിമല വ്യാജ ചെമ്പോല അടക്കമുള്ള വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ ആളായിരുന്നു ശങ്കു ടി. ദാസ്. നിരവധി രാഷ്ട്രീയ ശത്രുക്കള്‍ ശങ്കുവിനുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: