ദോഹ: കളിക്കാര്‍ക്ക് മാത്രമല്ല, ഫുട്ബോള്‍ കാണികള്‍ക്കും പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തി ഖത്തര്‍. ഈ വര്‍ഷം കത്തറില് നടക്കുന്ന ലോകകപ്പ് കാണാന്‍ എത്തുന്ന ആരാധകരാണ് നിയമം പാലിക്കേണ്ടത്. ഏതെങ്കിലും തരത്തില്‍ കല്ല്യണം കഴിഞ്ഞ പങ്കാളിയുമായി അല്ലാതെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഏഴ് വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും.
ഖത്തറില്‍ കര്‍ശനമായ ശരീഅത്ത് നിയമം പാലിച്ചിരിക്കണം. ആരും സെക്സില്‍ ഏര്‍പ്പെടാന്‍ പാടില്ല. നിങ്ങള്‍ ഭാര്യ ഭര്ത്താക്കന്മാരായി വരുന്നില്ലെങ്കില്‍ , ഒരു ടീമായി വന്ന് കളികണ്ട് മടങ്ങണം. ഈ ടൂര്‍ണമെന്റില്‍ തീര്‍ച്ചയായും ‘വണ്‍-നൈറ്റ് സ്റ്റാന്‍ഡുകള്‍’ ഉണ്ടാകില്ല. ശരിക്കും പാര്‍ട്ടിയൊന്നും ഉണ്ടാകില്ലന്നും ‘യുകെ പോലീസിനെ ഉദ്ധരിച്ച് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യ്തു.
‘വണ്‍-നൈറ്റ് സ്റ്റാന്‍ഡ് ‘ എന്നാല്‍ ആരും പൊതു സ്ഥലങ്ങളിലോ അല്ലെതെയോ കിസ്സ് ചെയ്യാന്‍ പാടില്ല. ലൈംഗികയില്‍ ഏര്‍പ്പെടാനും പാടില്ല. അങ്ങനെ ആരെയെങ്കിലും പിടിച്ചാല്‍ അവരെ ഏഴ് വര്‍ഷത്തേക്ക് ജയിലില്‍ അടയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ലോകകപ്പ് നടക്കുന്നതിനാല്‍ ഫുട്ബോള്‍ ആരാധകര്‍ സാംസ്കാരിക വ്യത്യാസങ്ങള്‍ പഠിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. അതിനാലാണ് ഈ നടപടി ഖത്തര്‍ മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതുമാത്രമല്ല, ഖത്തറില്‍ മദ്യം നിയമവിരുദ്ധമായതിനാല്‍, മത്സരം കാണാന്‍ പോകുന്ന സഞ്ചാരികള്‍ പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് നടക്കാനും പാടില്ല. അതും കുറ്റകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: