തിരുവനന്തപുരം: കേരള ബിജെപിക്കും നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്കുമെതിരെയുള്ള മഞ്ഞ മാദ്ധ്യമങ്ങളുടെ വ്യാജപ്രചരണത്തെ രാഷ്ട്രീയമായി നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന കെ. സുരേന്ദ്രന്.
മലയാളത്തിന്റെ മഹാനടനും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആരാധ്യനായ നേതാവുമായ സുരേഷ്ഗോപിക്കും ബിജെപി നേതൃത്വത്തിനുമെതിരെ സിപിഎം ജിഹാദി ഫ്രാക്ഷന് പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങള്‍ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികള്‍ അസത്യ പ്രചരണം നടത്തുന്നത്.
ഇവര്‍ക്കെതിരെ ഭാരതീയ ജനതാ പാര്‍ട്ടി നിയമനടപടികള്‍ സ്വീകരിക്കും. രാജ്യസഭാ എംപിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ് ഗോപി ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയാളികള്‍ അം ഗീകരിച്ചിട്ടുള്ളതാണ്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു.
തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ദുഷ്ടലാക്കോടെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും സുരേഷ് ഗോപിയും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കും. പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടി ചില കോണുകളില്‍ നിന്നും സൃഷ്ടിക്കുന്ന ഇത്തരം ജല്പനങ്ങള് ബിജെപി പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: