ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു രാഷ്‌ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചു. 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് മുന്‍ കേന്ദ്ര ധനമന്ത്രികൂടിയായ യശ്വന്ത് സിന്‍ഹയുടെ പേര് പ്രഖ്യാപിച്ചത്.
രാഷ്‌ട്രപതി സ്ഥാനാത്ഥിയാകാന്‍ താനില്ലെന്ന് വ്യക്തമാക്കിതിനെ തുടര്‍ന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ യശ്വന്ത് സിന്‍ഹയുടെ പേര് നിര്‍ദ്ദേശിച്ചത്. മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്‌ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിന്‍ഹയുടെ പേര് രാഷ്‌ട്രപതി സ്ഥാനാത്ഥിയായി പ്രതിപക്ഷനിരയില്‍ അംഗീകരിക്കപ്പെട്ടത്.
യശ്വന്ത് സിന്‍ഹയ്‌ക്ക് വോട്ട് ചെയ്യണമെന്ന് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കുന്നുവെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി. ബിജെപി ഇന്ന് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരുന്നുണ്ട്. രാഷ്‌ട്രപതി സ്ഥാനാര്‍ഥിയെ അതില്‍ തീരുമാനിക്കുമെന്നാണ് നിലവിലെ സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: