ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗളൂരു ഐ.ഐ.എസ്.സിയില്‍ മസ്തിഷ്ക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ബാഗ്ചി പാര്‍ഥസാരഥി മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിടലും നിര്‍വഹിച്ചു.
ബംഗളൂരു ഐ.ഐ.എസ്.സിയില്‍ മസ്തിഷ്ക ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനായതില്‍ സന്തോഷമുണ്ട്. ഈ പദ്ധതിക്കു തറക്കല്ലിടാനുള്ള അവസരവും എനിക്കാണു ലഭിച്ചത് എന്നതിനാല്‍ ആഹ്ലാദമേറെയാണ്. മസ്തിഷ്കസംബന്ധമായ തകരാറുകള്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഈ കേന്ദ്രം മുന്‍പന്തിയിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഓരോ രാജ്യവും ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം നല്‍കേണ്ട ഈ സമയത്ത്, ബാഗ്ചി പാര്‍ഥസാരഥി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി പോലുള്ള ശ്രമങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്. വരും കാലങ്ങളില്‍, അത് ആരോഗ്യപരിപാലനശേഷിക്കു കരുത്തുപകരുകയും ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്കു വഴിതെളിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു.
മസ്തിഷ്ക ഗവേഷണ സൗകര്യങ്ങളുള്ള ഗവേഷണ കേന്ദ്രമായി ഇതു വികസിപ്പിച്ചിരിക്കുന്നുവെന്നു മാത്രമല്ല, പ്രായവുമായി ബന്ധപ്പെട്ട മസ്തിഷ്ക വൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള തെളിവുകള്‍ അടിസ്ഥാനമാക്കി പൊതുജനാരോഗ്യ ഇടപെടലുകള്‍ നടത്തുന്നതിനുള്ള സുപ്രധാന ഗവേഷണം നടത്തുന്നതില്‍ ഇതു ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.
832 കിടക്കകളുള്ള ബാഗ്ചി പാര്‍ഥസാരഥി മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി ബംഗളൂരുവിലെ ഐ.ഐ.എസ്.സി കാമ്പസിലാണ് വികസിപ്പിച്ചിരിക്കുന്നത്. ശാസ്ത്രം, എന്‍ജിനിയറിങ്, വൈദ്യശാസ്ത്രം എന്നിവയുടെ സംയോജനത്തിനും ഇതു സ്ഥാപനത്തെ സഹായിക്കും. ഇതു രാജ്യത്തെ ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ക്കു വേഗത വര്‍ധിപ്പിക്കുകയും രാജ്യത്തെ ആരോഗ്യപരിപാലന സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നൂതനമായ പ്രതിവിധികള്‍ കണ്ടെത്താനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: