Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അഗ്നിപഥ് ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിയുമ്പോള്‍ യുദ്ധം ചെയ്യുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. ടെക്‌നോളജി, യുദ്ധ സാമഗ്രികള്‍ എല്ലാത്തിലും മാറ്റമുണ്ടായി. എന്നാല്‍, സൈന്യത്തിലേക്കുള്ള തെരഞ്ഞെടുപ്പു രീതിക്കു മാത്രം മാറ്റമുണ്ടായിട്ടില്ല.

കേണല്‍ എസ്. ഡിന്നി by കേണല്‍ എസ്. ഡിന്നി
Jun 20, 2022, 06:00 am IST
in Main Article
  • നിയമനങ്ങള്‍ അഗ്നിപഥ് വഴി മാത്രമോ?

സൈന്യത്തിലേക്കുള്ള നിയമനം ഇനിമുതല്‍ അഗ്നിപഥ് വഴി മാത്രമായിരിക്കും. എന്നാല്‍ നിലവിലെ തെരഞ്ഞെടുപ്പ് രീതിക്ക് മാറ്റമുണ്ടാകില്ല. മുന്‍ വര്‍ഷങ്ങളില്‍ എപ്രകാരമാണോ അതേ രീതിയില്‍ത്തന്നെയാകും അഗ്നിപഥിലേക്കുള്ള റിക്രൂട്ട്‌മെന്റ്. ഇതില്ലാതാകും എന്നത് തെറ്റായ പ്രചാരണമാണ്. റാലിയുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. അഗ്നിപഥ് തുല്യത നല്കുന്നു. പ്രദേശം, ജാതി മുതലായ മുന്‍ഗണന ലഭിക്കില്ല. രാജ്യത്ത് എല്ലാ ഭാഗത്തുനിന്നും ജനസംഖ്യ അടിസ്ഥാനത്തില്‍ റിക്രൂട്ടിങ് നടക്കും. ഒരു പ്രദേശത്തിനും കൂടുതല്‍ പരിഗണന ലഭിക്കില്ല.  

  • സൈന്യത്തിനു പരിഷ്‌ക്കരണം  വേണ്ടതല്ലെ?

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിയുമ്പോള്‍ യുദ്ധം ചെയ്യുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. ടെക്‌നോളജി, യുദ്ധ സാമഗ്രികള്‍ എല്ലാത്തിലും മാറ്റമുണ്ടായി. എന്നാല്‍, സൈന്യത്തിലേക്കുള്ള തെരഞ്ഞെടുപ്പു രീതിക്കു മാത്രം മാറ്റമുണ്ടായിട്ടില്ല.  

ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലെ തെരഞ്ഞെടുപ്പ് രീതികളാണ് ഇപ്പോഴും തുടരുന്നത്. ഇതിനു നിരവധി പ്രശ്‌നങ്ങളുണ്ട്. മറ്റു രാജ്യങ്ങളിലെ സൈന്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സൈനികരുടെ പ്രായപരിധി കൂടുതലാണ്. ഇത് കുറയ്‌ക്കണം. അതിര്‍ത്തികളിലും മറ്റും യുവാക്കളെയാണ് ആവശ്യം. അഗ്നിപഥിലൂടെ സൈന്യത്തിന് കൂടുതല്‍ ചെറുപ്പം വരും.  

അഗ്നിപഥ് വഴി എത്തുന്നവരില്‍ മികവു പുലര്‍ത്തുന്ന 25ശതമാനം പേര്‍ക്ക് മാത്രമാണ് തുടര്‍ നിയമനം ലഭിക്കുക. ഇത് സൈന്യത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കും. നിലവില്‍ ഒരിക്കല്‍ സൈന്യത്തില്‍ പ്രവേശനം ലഭിച്ചാല്‍ മികവു പുലര്‍ത്തിയില്ലെങ്കില്‍ പോലും 15വര്‍ഷം വരെ തുടരുന്നു. ഇതിന് മാറ്റമുണ്ടാകും.

പ്രതിരോധവകുപ്പ് ബജറ്റില്‍ 52 ശതമാനത്തോളം പെന്‍ഷനും ശമ്പളവും നല്‍കാന്‍ ഉപയോഗിക്കുന്നു. അതിനാല്‍ സൈന്യത്തിന് ആവശ്യമുള്ള യുദ്ധസാമഗ്രികള്‍ വാങ്ങാന്‍ സാധിക്കുന്നില്ല. അഗ്നിപഥ് പദ്ധതിയിലൂടെ പെന്‍ഷന്‍, ശമ്പളം ഇനത്തില്‍ ചെലവാകുന്ന തുക കുറച്ച് സൈന്യത്തിന്റെ നവീകരണത്തിന് കൂടുതല്‍ തുക ചെലവഴിക്കാന്‍ സാധിക്കും. പല രാജ്യങ്ങളിലും സമാന പദ്ധതികള്‍ നടപ്പാക്കി വിജയിച്ചിട്ടുണ്ട്.  

  • യുവാക്കളുടെ ആശങ്കയ്‌ക്ക്  അടിസ്ഥാനമുണ്ടോ?

യുവാക്കളെ സംബന്ധിച്ചിടത്തോളം നല്ല അവസരമാണ്. പതിനേഴര  വയസില്‍ സൈന്യത്തില്‍ പ്രവേശനം ലഭിക്കുന്ന ഒരാള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ പാസായതാണെങ്കില്‍ നാലുവര്‍ഷം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പ്ലസ് ടു സര്‍ട്ടിഫിക്കറ്റും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു. നാലുവര്‍ഷം പ്രതിമാസം ഏകദേശം 30000 രൂപ വീതവും നാലുവര്‍ഷത്തിനു ശേഷം 12 ലക്ഷം രൂപയും ലഭിക്കുന്നു. ഇതിനു ശേഷം വിവിധ സായുധസേനകളിലും പോലീസിലും മറ്റു സര്‍ക്കാര്‍ സര്‍വീസുകളിലേക്കും നിയമനത്തിന് പത്തുശതമാനം

വരെ സംവരണം ലഭിക്കുന്നു. ഉപരിപഠനം, ബിസിനസ് എന്നീ മേഖലകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ 12 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കുന്നു. നാലുവര്‍ഷത്തെ സേവനത്തിനു ശേഷം പുറത്തിറങ്ങുന്നവര്‍ക്കായി നിരവധി അവസരങ്ങള്‍ കാത്തിരിക്കുന്നു.  

  • ഹ്രസ്വകാല പരിശീലനം അര്‍പ്പണ ബോധം ഉണ്ടാകുമോ?

ആറുമാസത്തെ പരിശീലനം ധാരാളമാണ്. ബേസിക് പ്രവര്‍ത്തനങ്ങളാകും ഇവര്‍ സൈന്യത്തില്‍ നടത്തുക. പരിശീലനത്തിന് ശേഷം ഏതു ബറ്റാലിയനിലേക്ക് നിയമിച്ചാലും അവിടെ പരിശീലനം തുടരുകയാണ് ചെയ്യുന്നത്. അല്ലാതെ ആറുമാസം കൊണ്ട് പരിശീലനം തീരുകയല്ല.  

ഒരു ജോലി എന്ന രീതിയിലാണ് പലരും സൈന്യത്തില്‍ ചേരുന്നതെങ്കിലും പരിശീലനത്തിലൂടെ അവരില്‍ രാജ്യസ്‌നേഹവും സേവന മനസ്ഥിതിയും അച്ചടക്കവും വര്‍ധിക്കുന്നു. ഇതിന് നാലുവര്‍ഷമായാലും മാറ്റമുണ്ടാകില്ല.  

അച്ചടക്കത്തില്‍ സൈന്യം വളരെ മുന്നിലാണ്. അതിനാല്‍ നാലുവര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം പുറത്തുവരുന്നവര്‍ രാജ്യത്തിന് എതിരാകും എന്നത് തെറ്റായ പ്രചാരണമാണ്. ഇത്തരത്തില്‍ പരിശീലനം ലഭിക്കുന്നവരാണോ, അതോ ജോലിയില്ലാതെ നടക്കുന്നവരും ലഹരിക്ക് അടിമകളാകുന്നവരുമാണോ രാജ്യത്തിന് ഭീഷണിയാകുന്നതെന്ന് ചിന്തിക്കണം.  

വഴിതെറ്റിപ്പോകാന്‍ കൂടുതല്‍ സാധ്യതയുള്ള പ്രായത്തിലാണ് സൈന്യത്തിന്റെ പരിശീലനം ലഭിക്കുന്നത്. അത് കുറഞ്ഞ കാലയളവാണെങ്കില്‍ പോലും ഒരാളെ രാജ്യസ്‌നേഹമുള്ള, അച്ചടക്കമുള്ള വ്യക്തിയാക്കി മാറ്റാന്‍ സാധിക്കും.  

സൈന്യത്തില്‍ നിന്ന് വിരമിച്ചവരോ അച്ചടക്കനടപടി എടുത്ത് പുറത്താക്കിയവര്‍ പോലുമോ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയോ രാജ്യത്തിന് എതിരായി തോക്ക് എടുക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ നാലുവര്‍ഷത്തിനു ശേഷം ഇറങ്ങുന്നവര്‍ രാജ്യത്തിന് എതിരാകും എന്നത് അടിസ്ഥാനമില്ലാത്ത ആശങ്കയാണ്.  

  • റാങ്ക് ലഭിക്കില്ല, തുടങ്ങിയ ആശങ്കകള്‍?

ഒരു പദ്ധതി പ്രഖ്യാപിച്ചതല്ലെയയുള്ളൂ. അത് നടപ്പിലാക്കുമ്പോഴാണ് കുറവുകളും മറ്റും പരിശോധിക്കപ്പെടുന്നത്. കാലാവധി, പ്രായപരിധി തുടങ്ങിയ കാര്യങ്ങളില്‍ പിന്നീട് മാറ്റമുണ്ടാകാം. പദ്ധതി നടപ്പിലാക്കിയ ശേഷമല്ലേ ഇക്കാര്യങ്ങളില്‍ വ്യക്തത കൈവരിക്കാന്‍ സാധിക്കൂ. യുവാക്കള്‍ക്ക് പുതിയ ദിശാബോധം നല്കാന്‍ ഈ പദ്ധതികൊണ്ട് സാധിക്കും.  

  • പ്രതിഷേധം ആസൂത്രിതമാണോ?

അങ്ങിനെ കരുതേണ്ടിവരും. കായിക, ആരോഗ്യ പരീക്ഷകള്‍ പൂര്‍ത്തിയാക്കി എഴുത്തുപരീക്ഷക്കായി കാത്തിരിക്കുന്നവരുടെ ആശങ്ക മനസ്സിലാക്കാന്‍ സാധിക്കും. ഇത് പരിഹരിക്കപ്പെടേണ്ടതാണ്. എന്നാല്‍, ഇതിന് അക്രമപാതയല്ല സ്വീകരിക്കേണ്ടത്. രാജ്യത്തിന്റെ മുതല്‍ നശിപ്പിക്കുന്നവരെ സൈന്യത്തിലേക്ക് ആവശ്യമില്ല.  

പദ്ധതിപ്രഖ്യാപനത്തിനു ശേഷം നിരവധി ഇളവുകള്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങള്‍ നിയമനങ്ങളില്‍ മുന്‍ഗണന പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തില്‍ അഗ്നിപഥ് പദ്ധതിയില്‍ തെരഞ്ഞെടുക്കുന്നവരില്‍ 65 ശതമാനത്തോളം പേര്‍ക്ക് തുടര്‍ നിയമനങ്ങള്‍ ഉറപ്പാണ്. എന്നിട്ടും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനു പിന്നില്‍ ആസൂത്രിത നീക്കമെന്ന് സംശയിക്കേണ്ടിവരും.  

  • പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ  പരത്തുന്നുണ്ടോ?

പദ്ധതിയെ കുറിച്ച് കൃത്യമായി പഠിക്കാതെയാണ് പലരും പ്രതികരിക്കുന്നത്. പദ്ധതിയെക്കുറിച്ച് പഠിച്ച് പ്രതികരിക്കണം. രാജ്യ താല്‍പ്പര്യത്തിനു വിരുദ്ധമായ സമീപനം സ്വീകരിക്കുന്നതില്‍ നിന്ന് എല്ലാവരും പിന്മാറണം.  

താല്‍പ്പര്യമുള്ളവര്‍ മാത്രം ചേര്‍ന്നാല്‍ മതി. മറ്റു പല രാജ്യങ്ങളിലും സൈനിക സേവനം നിര്‍ബന്ധിതമാണ്. ഇത്തരക്കാര്‍ക്ക് യാതൊരു സാമ്പത്തിക നേട്ടവുമുണ്ടാകില്ല. ഭാരതത്തില്‍ പല പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിനായി വലിയ തോതില്‍ പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് നാംകടന്നു പോകുന്നത്. ഇതിനു വേണ്ടി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സമയത്ത്  യുവാക്കള്‍ക്കായി ഇത്ര നല്ല പദ്ധതി അവതരിപ്പിച്ചപ്പോള്‍ അതിനെ മെച്ചപ്പെട്ട അവസരമായിക്കണ്ട് എല്ലാവരും സ്വീകരിക്കുകയാണ് വേണ്ടത്.

Tags: Recruitmentഅഗ്നിപഥ് പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ജര്‍മനിയിയില്‍ ആരോഗ്യമേഖലയിലടക്കം റിക്രൂട്ട്‌മെന്റ് : നോര്‍ക്ക റൂട്ട്സ് യൂറോപ്പിലെ കെയര്‍ ഗേറ്റ്സുമായി കരാര്‍ ഒപ്പുവച്ചു

Career

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍/കണ്ടക്ടര്‍ നിയമനം, 226 ഒഴിവുകള്‍, 50 വയസുവരെയുള്ളവര്‍ക്ക് അവസരം

Career

ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ തീയതി നീട്ടി, അപേക്ഷിച്ചവര്‍ക്ക് തെറ്റുകള്‍ തിരുത്താനുമാകും

News

പോലീസാകാൻ ഒഴിവ് 10,000മാത്രം, അപേക്ഷിച്ചത് അഞ്ചരലക്ഷത്തോളം പേർ, പരീക്ഷയ്‌ക്കെത്തിയത് 3.76 ലക്ഷം!

xr:d:DAFDPLNzNxk:1587,j:37451012398,t:22100810
Career

ഇന്ത്യന്‍ വ്യോമസേനയുടെ അഗ്‌നിവീര്‍ വായുസേനയിലേക്ക് റിക്രൂട്ട്‌മെന്റ്, യുവതികള്‍ക്കും അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.