കാട് വെട്ടിത്തെളിച്ച് അവിടെ റബ്ബര്‍ നട്ടുപിടിപ്പിക്കുകയോ അതിലെ മണ്ണും പാറയും വിറ്റ് കോടികള്‍ സമ്പാദിക്കുകയോ ചെയ്യുന്ന പൊതുസമൂഹത്തിന്റെ സ്വഭാവത്തില്‍ നിന്ന് വ്യത്യസ്തനാവുകയാണ് പത്തനംതിട്ട ജില്ലക്കാരനായ ജിതേഷ്ജി എന്ന ലോകമറിയുന്ന വേഗവരയന്‍!
പന്തളം തെക്കേക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായ ജിതേഷ്ജി കോന്നിയില്‍ സ്വന്തമായുള്ള ആറേക്കറോളം വരുന്ന കുന്നും മലയും കൂറ്റന്‍ പാറമലകളും നിറഞ്ഞ ചെങ്കുത്തായി കിടക്കുന്ന റബര്‍ തോട്ടം ഇപ്പോള്‍ ‘ഹരിതഗിരി’ തപോ’ജീ’വനം എന്ന പേരില്‍ കൊടും കാടാക്കി മാറ്റിയിരിക്കുകയാണ്. ഏകദേശം ഏഴു വര്‍ഷങ്ങള്‍ക്കപ്പുറം അവിടുത്തെ റബര്‍ മരങ്ങളെല്ലാം വെട്ടി മാറ്റി, ഉത്തമ സുഹൃത്തായ ശില സന്തോഷിന്റെ സഹായത്തോടെ മുള ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുകയായിരുന്നു. സ്വന്തം വീട്ടുകാരും ബന്ധുജനങ്ങളുമൊക്കെ ഈ തീരുമാനത്തെ എതിര്‍ത്തപ്പോള്‍ ജിതേഷ്ജി അതൊന്നും ചെവിക്കൊള്ളാതെ ആദ്യം ചെയ്തത് മകനെ ഒരു പ്രകൃതിസ്നേഹിയാക്കുവാനുള്ള ഉദ്യമം ഏറ്റെടുക്കുകയായിരുന്നു. അതിന്റെ പിന്നില്‍ ഒരു കാരണം ഉണ്ടായിരുന്നു. നാളെ ഈ വനം ഇതേപോലെ തന്നെ നിലനിര്‍ത്തുവാനുള്ള അതിതീവ്രമായ ആഗ്രഹം. അതിനായി മകനെ ഒരുക്കിഎടുക്കുകയായിരുന്നു അദ്ദേഹം. ഒരു പരിധിവരെ അത് വിജയിച്ചുവെന്ന് വേണം കരുതാന്‍. ഇപ്പോള്‍ സര്‍വ്വ സമയവും വീട്ടിലെ ജൈവ വൈവിധ്യ ഉദ്യാനത്തിലും വനത്തിലും അച്ഛനോടൊപ്പം കൂടിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നാളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ‘പച്ചതുരുത്ത്’ എന്ന ആശയത്തിന് ഒരു വലിയ മാതൃക തന്നെയാണ് ഈ കാട്.
മാത്രവുമല്ല പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന ഒരു വൃക്ഷമാണ് റബ്ബര്‍. ”ഭൂമിയുടെ ജൈവ വൈവിധ്യത്തെ ആകെ തകിടം മറിക്കുന്ന ഒരു വിളയാണ് ഇതെന്ന് മനസിലാക്കാതെ മറ്റ് മരങ്ങള്‍ വെട്ടി മാറ്റി റബ്ബര്‍ വയ്‌ക്കുന്നത് ഏറ്റവും വലിയ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനമാണ്” ജിതേഷ്ജി അഭിപ്രായപ്പെടുന്നു.
ജിതേഷ്ജിയുടെ ഭൂപ്രദേശം വനമായി മാറിയതിന്റെ (മാറ്റിയതിന്റെ )കഥ ഇങ്ങനെ:
നിറയെ റബ്ബര്‍ മരങ്ങള്‍ നിറഞ്ഞിരുന്ന ഈ ഭൂമി സ്വന്തമാക്കുവാന്‍ പാറ മാഫിയകള്‍ 15 കോടി രൂപയാണ് വിലയിട്ടത്.
മോഹവില പറഞ്ഞിട്ടും പാറമല വില്‍ക്കാതെ, സാമ്പത്തിക ലാഭങ്ങള്‍ തെല്ലുമേ പ്രതീക്ഷിക്കാതെ പാറക്കുഴികളില്‍ പലയിടത്തും മണ്ണുനിറച്ച് കാടുവളര്‍ത്താനിറങ്ങിത്തിരിച്ച ജിതേഷ്ജിയെ തളര്‍ത്താനായിരുന്നു പലരുടെയും തീവ്രശ്രമം.
പാറമാഫിയക്കാരുടെയും അവരുടെ ഇടനിലക്കാരുടെയും കുതന്ത്രങ്ങളൊന്നും അദ്ദേഹത്തെ പിന്തിരിച്ചില്ല. ജിതേഷ്ജിയുടെ മുടിയും താടിയും പോലെ കോന്നി ഹരിതഗിരിയിലെ കാടും തഴച്ചുവളര്‍ന്നു. ഇത് വില്‍ക്കാത്തതിന്റെ പേരില്‍ വേണ്ടപ്പെട്ടവര്‍ പലരും ഇപ്പോഴും ശത്രുപക്ഷത്താണ്. പലവിധ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ട് പോലും അല്‍പ്പം പോലും ചാഞ്ചാട്ടം ഈ വലിയ മനസ്സിന് ഉണ്ടായില്ല. തന്റെ വരുമാനങ്ങളും സമ്പാദ്യങ്ങളും ഈ കാടുവളര്‍ത്തല്‍ സപര്യയ്‌ക്കായി ചെലവഴിച്ചാണു അദ്ദേഹം തന്നെ എതിര്‍ത്തവര്‍ക്ക് മധുരമായ മറുപടി പറഞ്ഞത്….
ആയിരക്കണക്കിന് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതിനും, ഒരാള്‍ പൊക്കത്തില്‍ കരിങ്കല്ലില്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിനും അതിന്റെ സംരക്ഷണത്തിനുമായി ചെലവായ തുക കേട്ട് ഉള്ളൊന്നു ഞെട്ടി… ആ ഭൂമിയില്‍ നിന്നും കാല്‍ക്കാശ് വരുമാനവും ഇങ്ങോട്ട് കിട്ടാതിരുന്നിട്ടും വീണ്ടും വീണ്ടും തന്റെ സമ്പാദ്യം അങ്ങോട്ട് ചെലവാക്കി വരുംതലമുറയ്‌ക്ക് ശുദ്ധവായുവും സുഖശീതളിമയും പ്രദാനം ചെയ്യുന്ന നല്ല നാളേക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ കരുതല്‍. ആ വലിയ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ഈ സുന്ദര ഹരിതഭൂമിയില്‍ പാരിസ്ഥിതിക തത്വചിന്തകന്‍ എന്ന നിലയില്‍ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ജിതേഷ്ജി എന്ന വേഗവരയന്‍പുലി വെച്ചുപുലര്‍ത്തുന്നത്. ആ സ്വപ്നങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ളതാണെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അവിടെ നിങ്ങള്‍ക്ക് തെറ്റി.
അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ഇനി വരുന്നൊരു തലമുറയ്‌ക്ക് ഇവിടെ വാസം സാദ്ധ്യമാക്കാന്‍ വേണ്ടിയുള്ള പ്രയത്നമാണ്!
ഓക്സിജന്‍ സിലിണ്ടറുമായി സദാ സഞ്ചരിക്കുന്ന മനുഷ്യന്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണിലെ കഥാ പാത്രം മാത്രമല്ല, ഇപ്പോള്‍ അത് യാഥാര്‍ഥ്യം കൂടിയായിരിക്കുന്നു. അതിനുവേണ്ടിയുള്ള നീണ്ട നിര കണ്മുന്നില്‍ നാം കണ്ടു. പ്രാണവായുവിനു പഞ്ഞമുണ്ടാകുന്ന കെട്ടകാലത്തെക്കുള്ള ദിശാസൂചി കൂടിയാണ് എക്കോ ഫ്രണ്ട്ലിയായ, പാരിസ്ഥിതിക തത്വചിന്തയിലൂന്നിയ വിവിധങ്ങളായ പദ്ധതികള്‍. ഹരിതഗിരി എന്ന ജൈവ വൈവിദ്ധ്യ പഠന കേന്ദ്രം ലക്ഷ്യം വെയ്‌ക്കുന്നത് ഇതാണ്.
ലോകമെങ്ങും ആരാധകരുള്ള ഫാസ്റ്റസ്റ്റ് പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ് കൂടിയായ അങ്ങേക്ക് എങ്ങനെയാണു ഹരിതാശ്രമം എന്ന ആശയം നടപ്പാക്കണമെന്ന് തോന്നിയത്?
പ്രകൃതിയെ സ്നേഹിക്കുന്നതും പരിപാലിക്കുന്നതും ഒരു കലയാണ്. വരയരങ്ങിനെ ഞാന്‍ എങ്ങനെ ഇഷ്ടപ്പെടുന്നുവോ അതുപോലെയാണ് ഭൗമശില്‍പ്പവും. പ്രകൃതിയെ എങ്ങനെ അത്യന്തികമായി പരിപാലിക്കാം എന്നതാണ് ചിന്ത. പ്രകൃതിയുടെ റിഥവുമായി ഇണങ്ങി ചേര്‍ന്ന് വിവിധ ജീവജാലങ്ങള്‍, അത്തരം ജീവജാലങ്ങളോടൊപ്പവും പച്ചപ്പിനൊപ്പവും ജീവിക്കുക എന്ന കോണ്‍സപ്റ്റ് ആണ് ഹരിതാശ്രമം.
ഈ ഇക്കോസോഫി എന്ന സെന്ററിനെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ട്?
ECHOSOPHY is quiet new to india. It means ecologically oriented philosophy. പരിസ്ഥിതിയുമായി ബന്ധപ്പെട്ട തത്വചിന്ത, പാരിസ്ഥിതികമായി ബന്ധപ്പെട്ട ആത്മീയത തുടങ്ങിയവയാണ് ഇക്കോസഫി കൊണ്ട് ഉദ്ദേശിക്കുന്നത്. എനിക്ക് തോന്നുന്നു മനുഷ്യന്‍ മാത്രമാണ് പ്രകൃതിയുമായി അകന്ന് ജീവിക്കുന്നത്. നമ്മള്‍ കൂടുതല്‍ ആധുനികരും പച്ചപ്പരിഷ്‌കാരികളുമായി മാറുമ്പോള്‍ ഈ അകലം സ്വാഭാവികം. നിലങ്ങളും കുന്നുകളും നശിപ്പിക്കുന്നു. മുറ്റം നിറയെ അല്‍പ്പം പോലും വെള്ളം താഴാത്ത തരത്തിലുള്ള ടൈലുകള്‍ പാകുന്നു. സര്‍വ്വജീവജാലങ്ങളെയും ആട്ടിപ്പായിക്കുന്നു, കൊന്നൊടുക്കുന്നു. അനേകം ജീവജാലങ്ങളില്‍ ഒരാള്‍ മാത്രമാണ് മനുഷ്യന്‍. പണ്ട് നമ്മുടെ മുറ്റത്തെ എരുത്തിലില്‍ പലതരം വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടായിരുന്നു. അവയുടെ വിസര്‍ജ്യങ്ങള്‍ സസ്യങ്ങളുടെ ആഹാരമായിരുന്നു. എന്നാല്‍ ഇന്നത്തെ സസ്യങ്ങള്‍ക്ക് ഈ ജൈവ ആഹാരം കിട്ടുന്നുണ്ടോ? കോഴി, താറാവ്, പട്ടി, പൂച്ച, പശു, ആട്, പോത്ത് ഇവയൊക്കെ പ്രകൃതിയുടെ റിഥവുമായി ചേര്‍ന്ന് പോകുന്നതായിരുന്നു. അവയൊക്കെ നമ്മളില്‍ നിന്ന് അകന്നു പോയിരിക്കുന്നു. ഇരുപത്തിനാലോളം ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച ഒരാളെന്ന നിലയില്‍ അവിടങ്ങളിലെ വനങ്ങളില്‍ പോയി ജൈവ വൈവിധ്യത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ട്. ഓരോ വനവും ജൈവ വൈവിധ്യത്തിന്റെ ഒരു പാഠശാലയാണ്. ഇത് പുതുതലമുറയ്‌ക്ക് സാധ്യമാക്കുക എന്നതാണ് എന്റെ ലക്ഷ്യം.
കാടു വളര്‍ത്തലും പക്ഷി മൃഗാദികളെ വളര്‍ത്തലുമൊക്കെ ഭൗമശില്‍പ്പകലയായി കാണുന്ന താങ്കള്‍ മുന്നോട്ടുവയ്‌ക്കുന്ന പരിസ്ഥിതി സന്ദേശമെന്താണ്?
ജൈവ വൈവിദ്ധ്യത്തെ ആഘോഷമാക്കൂ (ഇലഹലയൃമലേ ആശീ ഉശ്ലൃേെശ്യ )എന്നതാണു എന്റെ ഭൗമശില്‍പങ്ങളായ ഹരിതഗിരി തപോവനവും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലവും ജൈവവൈവിദ്ധ്യ കേന്ദ്രവും മുന്നോട്ടു വെയ്‌ക്കുന്ന സന്ദേശങ്ങള്‍. ജൈവ വൈവിദ്ധ്യമെന്നാല്‍ വൃക്ഷലതാദികളും പക്ഷി മൃഗാദികളും ചേര്‍ന്നതാണ്.
പ്രകൃതിയുടെ താളവുമായി ലയിച്ചു ജീവിക്കാത്ത ഡൈനോസര്‍ ഉള്‍പ്പെടെ എത്രയോ ജീവജാലങ്ങളെ ഇല്ലായ്മ ചെയ്ത പ്രകൃതി മനുഷ്യവര്‍ഗ്ഗത്തെയും അങ്ങനെ ചെയ്യില്ലെന്ന് ആരുകണ്ടു? സഹജീവികളുമായും പ്രകൃതിയുമായും ചേര്‍ന്നുള്ള സഹവര്‍ത്തിത്വം മാത്രമാണു മനുഷ്യ വര്‍ഗ്ഗത്തിന്റെ ഭാവി നിലനില്‍പ്പിനുള്ള ഏക പോംവഴി.
ഭൗമശില്‍പ്പങ്ങളെന്നാണല്ലോ പ്രകൃതിയുമായി ബന്ധപ്പെട്ട താങ്കളുടെ വര്‍ക്ക് ഒഫ് ആര്‍ട്ടിനെ സ്വയം വിശേഷിപ്പിക്കാറുള്ളത്. ഒന്നു വിശദമാക്കാമോ?
അതിവേഗ ചിത്രകാരന്‍ എന്നതിനപ്പുറം ഭൗമശില്‍പ രചനയിലാണു എനിക്കു കമ്പം. കാര്‍ട്ടൂണ്‍ വരയ്‌ക്കുന്നതിനു പേപ്പറും കാന്‍വാസുമൊക്കെയാണു പ്രതലമെങ്കില്‍ ഭൗമശില്‍പ നിര്‍മ്മാണത്തില്‍ എനിക്കു കാന്‍വാസാകുന്നത് ഭൂമി തന്നെയാണ്. ഞാന്‍ വന്നുനിന്ന മണ്ണു തന്നെയാണ്. പ്രകൃതിയുടെ സൗന്ദര്യവും ആംബിയന്‍സും വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ വ്യത്യസ്ത വൃക്ഷലതാദികള്‍ വച്ചുപിടിപ്പിച്ചും അവിടെ വ്യത്യസ്ത പക്ഷിമൃഗാദികളെ വിന്യസിപ്പിച്ചും ഞാന്‍ വേറിട്ടൊരു കാഴ്ച ആസ്വാദകര്‍ക്ക് ഒരുക്കുകയാണ്. ഭൗമശില്‍പ്പ നിര്‍മ്മാണം ഒരു ഇന്‍സ്റ്റലേഷന്‍ (ശിേമെഹഹമശേീി ലമൃവേ മൃ)േ ആര്‍ട്ടാണ്. നൂറുകണക്കിനു വ്യത്യസ്ത പക്ഷി മൃഗാദികളുള്ള എന്റെ ഹരിതാശ്രമം വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികള്‍’ കഥയുടെ ഇന്‍സ്റ്റലേഷന്‍ കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: