തിരുവനന്തപുരം: സംസ്ഥാനം മുഴുവന്‍ ബാധകമാകുന്ന തരത്തില്‍ ആധാര്‍ ആധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പിലാക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കികൊണ്ട് ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍. റീല്‍സ് എന്ന സോഫ്റ്റ്വെയറില് ഭൂവുടമയുടെ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈലിലൂടെ ലഭ്യമാകുന്ന ഒടിപി ഉപയോഗിച്ച് ംംം. ൃല്ലിൗല. സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായോ ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ നേരിട്ട് എത്തി മൊബൈല്‍ ഒടിപി വഴിയോ വില്ലേജ് ഓഫീസുകളിലെ ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം പതിപ്പിച്ചോ ഭൂവുടമകള്‍ക്ക് അവരുടെ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം.
ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അപേക്ഷ ലഭിക്കുമ്പോള്‍ വില്ലേജാഫീസര്‍ പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് 12 അക്ക യൂണിക്ക് തണ്ടപ്പേര് നമ്പര്‍ അനുവദിക്കും. യൂണീക്ക് തണ്ടപ്പേര് നമ്പര്‍ അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ നമ്പര്‍ ആധാരത്തില്‍ രേഖപ്പെടുത്തും. ആധാര്‍ നമ്പര്‍ ഇല്ലാത്ത ഭൂവുടമയ്ക്ക് നിലവില്‍ ലഭ്യമായിട്ടുള്ള തണ്ടപ്പേര് അക്കൗണ്ട് തുടരുകയും ആധാര്‍ നമ്പര്‍ ലഭ്യമാകുന്ന മുറയ്ക്ക് തണ്ടപ്പേര് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാം.
യൂണിക്ക് തണ്ടപ്പേര് അക്കൗണ്ടിന്റെ നിശ്ചിത മാതൃകയില്‍ തന്നെ യൂണിക്ക് തണ്ടപ്പേര് അനുവദിച്ചിട്ടുള്ള ഭൂവുടമകള്‍ക്ക് യൂണിക്ക് തണ്ടപ്പേര് അക്കൗണ്ട് അനുവദിക്കും. നിലവില്‍ തണ്ടപ്പേര് പകര്‍പ്പിന് ഈടാക്കുന്ന തുക തന്നെ യൂണിക് തണ്ടപ്പേര് പകര്‍പ്പിനും ഈടാക്കും. ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ എല്ലാ വില്ലേജ് ഓഫീസര്‍ മാര്‍ക്കും നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: