അമ്പലപ്പുഴ: വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ തകരാറ് സംഭവിച്ച വള്ളത്തിന് നഷ്ടപരിഹാരമില്ല. 20 ലധികം തൊഴിലാളികളുടെ കുടുംബം പട്ടിണിയില്‍. പുന്നപ്ര സ്വദേശി അഖിലാനന്ദന്റെ ഉടമസ്ഥതയിലുള്ള ആണ്ടിയാര്‍ ദീപം വള്ളത്തിനാണ് തകരാറ് സംഭവിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്തത്.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ വെള്ളപ്പൊക്ക സമയത്താണ് ആറ് തൊഴിലാളികള്‍ ഈ വള്ളവുമായി കുട്ടനാടന്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയത്. ജില്ലാ ഭരണ കൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുന്നപ്രയില്‍ നിന്ന് ഈ വള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചത്. ഇതിന് ശേഷം മടങ്ങുന്നതിനിടെ ലോറിയില്‍ കയറ്റുമ്പോഴാണ് വള്ളത്തിന് തകരാറ് സംഭവിച്ചത്. വള്ളത്തിന്റെ ബെന്റര്‍, എന്‍ജിന്‍, പടികള്‍ എന്നിവ തകര്‍ന്നതു മൂലം 23,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി നാശനഷ്ടം തിട്ടപ്പെടുത്തി മടങ്ങി ഒരു വര്‍ഷമാകാറായിട്ടും നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ല. 22 തൊഴിലാളികള്‍ ജോലിക്ക് പോകുന്ന ഫൈബര്‍ വള്ളമാണ് തകര്‍ന്നത്. നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ വള്ളത്തിന്റെ അറ്റകുറ്റപ്പണിയും ഇതുവരെ ചെയ്യാന്‍ കഴിയാത്തതു മൂലം ഇത്രയും തൊഴിലാളികളുടെ ഉപജീവന മാര്‍ഗവും നിലച്ചിരിക്കുകയാണ്. 2 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വള്ളത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: