വേറിട്ട രുചിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഷാര്‍ജ ഷേക്ക് വീട്ടില്‍ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകള്‍
പാല് – 2 കപ്പ് (ഫ്രീസറില്‍ വച്ച് കട്ടിയാക്കിയത്)
ഞാലിപ്പൂവന് പഴം – 3 എണ്ണം ( നുറുക്കിയത്)
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
ബൂസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
കശുവണ്ടി – 7-8 എണ്ണം
അലങ്കരിക്കാന്‍ ഐസ് ക്രീം കശുവണ്ടി ബൂസ്റ്റ് ചെറി
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജ്യൂസറില്‍ പഴം, പാല്, പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.. ഇത് വിളംമ്പാനുള്ള ഗ്ലാസിലേക്കു മാറ്റിയ ശേഷം ഐസ്ക്രീം കശുവണ്ടി ബൂസ്റ്റ് ചെറി എന്നിവ വച്ച് അലങ്കരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: