ന്യൂദല്‍ഹി: മമത വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനുള്ള മമതയുടെ അഭ്യര്‍ത്ഥന എന്‍സിപി നേതാവ് ശരത് പവാര്‍ തള്ളി. തോല്‍ക്കുന്ന മത്സരത്തിന് താന്‍ ഇല്ലെന്ന് ശരത് പവാര്‍ യോഗത്തില്‍ പ്രഖ്യാപിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതോടെ എല്ലാവര്ക്കും യോജിക്കാനാവുന്ന ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിനാക്കാനാകാതെ യോഗം പ്രതിസന്ധിയിലായി. മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവരുടെ പേരുകള്‍ മമത നിര്‍ദേശിച്ചതായി അറിയുന്നു.
ജൂലായ് 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഫലം പ്രഖ്യാപിക്കുക ജൂലായ് 21നാണ്. ജൂണ്‍ 29 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. കോണ്‍ഗ്രസിനെ യോഗത്തിന് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് തെലുങ്കാന രാഷ്ട്ര സമിതിയിലെ ചന്ദ്രശേഖര്‍ റാവു പങ്കെടുത്തില്ല. പഞ്ചാബില്‍ നിന്നും അകാലി ദളും പങ്കെടുത്തില്ല. ആം ആദ്മി, ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി എന്നിവരും സംബന്ധിച്ചില്ല.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: