Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഡിസിസി പ്രസിഡന്റിനെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദിച്ച സംഭവം, തൊടുപുഴ നഗരം പോര്‍ക്കളമായി

ബിലാല്‍ പോലീസിനെ പ്രതിരോധിക്കുന്നതിനിടെ കൂട്ടമായെത്തിയ പോലീസുകാരിലൊരാള്‍ ലാത്തികൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. ഇതിനിടെയാണ് കണ്ണ് തകര്‍ന്നത്. മുഖംപൊത്തി പിന്മാറാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പോലീസ് അടി തുടര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2022, 10:18 am IST
in Idukki
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണിനെ പോലീസുകാര്‍ വളഞ്ഞിട്ട് അടിക്കുന്നു

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണിനെ പോലീസുകാര്‍ വളഞ്ഞിട്ട് അടിക്കുന്നു

തൊടുപുഴ: ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാത്രി മുതല്‍ തുടങ്ങിയ സംഘര്‍ഷാവസ്ഥ തൊടുപുഴ നഗരത്തെ രണ്ടാം ദിനം പോര്‍ക്കളമാക്കി. നിരവധി തവണയാണ് പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത്. മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു.

ലാത്തികൊണ്ടുള്ള അടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന്റെ കണ്ണിന് മാരകമായി പരിക്കേറ്റു. ബിലാല്‍ സമദിനെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടയ്‌ക്കല്‍, ബ്ലോക്ക് സെക്രട്ടറി ഷാനു ഖാന്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ഷഫീഖ്, പ്രവര്‍ത്തകനായ അബ്ദുള്‍കരീം എന്നിവര്‍ക്കും പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ ഉന്തിലും തള്ളിലുമാണ് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റത്. ഇരുകൂട്ടരെയും നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  

ഇന്നലെ രാവിലെ 11.30ന് തൊടുപുഴ രാജീവ് ഭവനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം തടയാന്‍ സ്റ്റേഷന്‍ മുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് സ്റ്റേഷന് മുന്നിലേക്ക് പോകാതെ അപ്രതീക്ഷിതമായി അമ്പലം ബൈപ്പാസ് റോഡിലേക്ക് തിരിഞ്ഞ പ്രവര്‍ത്തകര്‍ മിനിസിവില്‍ സ്റ്റേഷനിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പിന്നാലെ പാഞ്ഞെത്തിയ പോലീസ് സംഘം ഇവരെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ആദ്യഘട്ടം ലാത്തിച്ചാര്‍ജ്ജ് നടന്നത്. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു.  

ഏതാനും നേരം പോലീസുമായി ഉന്തും തള്ളും നടത്തിയ ശേഷം പ്രവര്‍ത്തകര്‍ വീണ്ടും മുന്നോട്ട് പോയി. റോട്ടറി ജങ്ഷന്‍ ചുറ്റി ഇടുക്കി പ്രസ് ക്ലബ്ബിന് സമീപമെത്തിയപ്പോള്‍ റോഡരികില്‍ നിന്ന സിപിഎമ്മിന്റെ കൊടിമരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളച്ചൊടിച്ചു. ഇത് കത്തിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടാം ഘട്ടം ലാത്തിച്ചാര്‍ജ്ജുണ്ടായത്. ഇവിടെ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബിലാല്‍ സമദിനെയും എബി മുണ്ടയ്‌ക്കലിനെയും പോലീസ് ചേരി തിരിഞ്ഞ് ലാത്തി കൊണ്ട് അടിച്ചു. ബിലാല്‍ പോലീസിനെ പ്രതിരോധിക്കുന്നതിനിടെ കൂട്ടമായെത്തിയ പോലീസുകാരിലൊരാള്‍ ലാത്തികൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. ഇതിനിടെയാണ് കണ്ണ് തകര്‍ന്നത്.  

മുഖംപൊത്തി പിന്മാറാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പോലീസ് അടി തുടര്‍ന്നു. ഇതിനിടെയാണ് മറ്റ് നാല് പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റത്. ഇവരുടെ തല പൊട്ടി രക്തമൊഴുകുന്ന നിലയിലായിരുന്നു. ഇതോടെ കൊടികെട്ടിയ പൈപ്പുകളും മറ്റുമായി പ്രവര്‍ത്തകര്‍ പോലീസിന് നേരെ തിരിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാള്‍ പലക ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതോടെ പോലീസ് ശക്തമായ ലാത്തിച്ചാര്‍ജ് തുടര്‍ന്നു.

പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും വാഹനത്തിനുനേരെ പോലീസ് ലാത്തി വീശീ. സംഘര്‍ഷം 20 മിനിറ്റോളം നീണ്ടു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരിടപെട്ട് മറ്റ് പൊലീസുകാരെയും നിയന്ത്രിച്ചതോടെയാണ് രംഗം ശാന്തമായത്. ഈ പ്രശ്‌നങ്ങളില്‍ റോഡ് തടഞ്ഞതിനടക്കം 75 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.  

ലാത്തിച്ചാര്‍ജ്ജിനിടെ ഏതാനും മാദ്ധ്യമപ്രവര്‍ക്കര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിന് ശേഷം മാര്‍ച്ച് തുടര്‍ന്ന പ്രവര്‍ത്തകര്‍ ഗാന്ധിസ്‌ക്വയറിന് സമീപം സംഘടിച്ച് രണ്ട് മണിക്കൂറോളം റോഡ് ഉപരോധിച്ചു. വൈകിട്ട് 4.30ന് തൊടുപുഴയിലെ ചാഴികാട്ട് ആശുപത്രിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഡിസിസി പ്രസിഡന്റിനെയും പോലീസ് ലാത്തിചാര്‍ജില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സന്ദര്‍ശിച്ചു  

ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന് മര്‍ദനമേറ്റ സംഭവത്തില്‍  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. എം.എസ്. ശരത്ത്, അജയ് ചെറിയാന്‍, അനന്ദു മോന്‍, ജെയിന്‍ കെ.രാജ്, ശരത്ത് ബാബു എന്നിവരെയാണ് സി.പി. മാത്യുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവര്‍ക്ക് പുറമേ   സംഭവുമായി ബന്ധപ്പെട്ട് 42 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ എക്സിക്യൂട്ടീവ് പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയുളള ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.  

Tags: അധ്യക്ഷന്‍ഡിവൈഎഫ്ഐഡിസിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹര്‍

India

ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചത് ടി.പി. സെന്‍കുമാര്‍ അടക്കം 255 പ്രമുഖര്‍

India

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മുതല്‍മുടക്കിയാല്‍ പുരോഗതിയെന്ന് രാഷ്‌ട്രപതി; സമ്പദ് വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കാനാകും

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.