സ്‌റ്റോക്‌ഹോം: ലോകത്തിന് ഭീഷണിയായി ആണവായുധങ്ങള്‍ കുന്നുകൂടുന്നതായി റിപ്പോര്‍ട്ട്. കടുത്ത നിയന്ത്രണങ്ങളും മറ്റും തുടരുന്നുവെങ്കിലും അടുത്ത ഒരു പതിറ്റാണ്ടിനിടെ ആണവായുധങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുമെന്ന് സ്‌റ്റോക്‌ഹോം രാജ്യാന്തര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് (സിപ്രി) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
യു.എസ്, റഷ്യ, യു.കെ, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്താന്‍, ഇസ്രയേല്‍, ഉത്തര കൊറിയ എന്നീ ഒമ്പത് ആണവരാജ്യങ്ങള്‍ ചേര്‍ന്ന് 12,705 ആണവായുധങ്ങളാണ് കൈവശം വെച്ചിരിക്കുന്നത്.യു.എന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങള്‍കൂടിയായ അഞ്ചു രാജ്യങ്ങളാണ് ആണവായുധശേഖരത്തിലും ആദ്യ അഞ്ചു സ്ഥാനങ്ങളില്‍.
ലോകത്തെ ആകെ ആണവായുധങ്ങളുടെ 90 ശതമാനവും കൈവശം വെച്ചിരിക്കുന്നത്. റഷ്യയും യു.എസുമാണ്. റഷ്യക്ക് 5977 ഉം അമേരിക്കയക്ക് 5428 ആണവായുധങ്ങളാണുള്ളത്. ചൈന 350, ഫ്രാന്‍സ് 290, ബ്രിട്ടന്‍ 225 എന്നിവയാണ് പിറകില്‍.
ചൈന അടുത്തിടെയായി ആണവായുധങ്ങളുടെ എണ്ണം കുത്തനെ വര്‍ധിപ്പിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് കണക്കുകള്‍ പറയുന്നു. 2006ല്‍ 145 ആയിരുന്നതാണ് ഇരട്ടിയിലേറെ വര്‍ധിച്ചത്. അടുത്ത പതിറ്റാണ്ടില്‍ വീണ്ടും ഇരട്ടി കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ, പാകിസ്താന്‍ എന്നിവയും ആണവായുധക്കണക്കുകളില്‍ ഏകദേശം ഒപ്പത്തിനൊപ്പമാണ. യഥാക്രമം 160 ഉം 165 ഉം. ഇസ്രായേലിന് 90 ഉം ആണവായുധം ഉണ്ട്.
ഉത്തര കൊറിയയുടെ വശം 20 ആണവായുധങ്ങളുണ്ടെന്നാണ് അനുമാനം. രാജ്യം നിരന്തരം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നത് ഇതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇസ്രായേലിന് 90 ഉം ആണവായുധം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: