കോട്ടയം: ഇരട്ടപ്പാത നവീകരണം പൂർത്തിയായതിന് പിന്നാലെ കോട്ടയം റെയിൽ വേ സ്റ്റേഷനിലെ നവീകരിച്ച ഒന്നാം നമ്പർ പ്ലാറ്റ് ഫോം നാളെ യാത്രക്കാർക്കായി തുറന്നു കൊടുക്കും. ഇതോടെ ഈ സ്റ്റേഷനിലെ 5 പ്ലാറ്റ്ഫോമുകളും പ്രവർത്തന സജ്ജമാകും.
ജോലികൾ ഇന്ന് തന്നെ പൂർത്തിയാക്കാനാകുമെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞു.പ്ലാറ്റ്ഫോമിലേക്കുള്ള ലൈനുകൾ കണക്ട് ചെയ്തു കഴിഞ്ഞു. ട്രാക്കിൽ മെറ്റൽ നിറയ്‌ക്കുന്ന മെഷീൻ പാക്കിങ് ജോലികളാണ് ഇപ്പോൾ തുടരുന്നത്. ഇത് പൂർത്തിയായ ശേഷം ഇലക്ട്രിക്കൽ ലൈൻ, സിഗ്നൽ ജോലികളും കൂടി തീരുന്നതോടെ പ്ലാറ്റ്ഫോം തുറക്കാം. ഈ ജോലികൾ വേഗത്തിൽ നടക്കുന്നുണ്ട്.
ഏറെനാളത്തെ ജോലികൾക്ക് ഒടുവിലാണ് റെയിൽവേ ഒന്നാം നമ്പർ പ്ലാറ്റ്ഫോം തുറന്നുകൊടുക്കുന്നത്. ഇതോടെ കോട്ടയം വഴിയുള്ള ഇരട്ടപ്പാത പൂർണ്ണതോതിൽ യാഥാർത്ഥ്യമാകും. തിരുവനന്തപുരം ഭാഗത്തു നിന്നുള്ള ട്രെയിനുകളാകും പ്രധാനമായും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തുക. എറണാകുളം ഭാഗത്തു നിന്നുള്ള വണ്ടികൾ പഴയത് പോലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തും. 3 മുതൽ 5 വരെയുള്ള പ്ലാറ്റ്ഫോമുകൾ പാസഞ്ചർ ട്രെയിനുകൾ, കോട്ടയത്തു യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾഎന്നിവയ്‌ക്കായി മാറ്റിവയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: