തിരുവനന്തപുരം: മുഖ്യമന്ത്രി നേരത്തെ പറഞ്ഞ രണ്ടു വാക്കുകളും പ്രതിപക്ഷം ഇപ്പോള്‍ പറഞ്ഞ വാചകവും ഫേസ് ബുക്കില്‍ കുറിച്ചതിന് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ബി ആര് പി ഭാസക്കറിനെതിരെ തെറിയഭിഷേകം. സൈബര്‍ സഖാക്കളാണ് പിന്നില്‍. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പി എം മനോജ് ഉള്‍പ്പെടെയുള്ളവര്‍ കളിയാക്കി രംഗത്തുവന്നു.
നികൃഷ്ടജീവി!
പരനാറി!
രാജിവെച്ച് ഇറങ്ങിപ്പോടാ!
നാടിനൊപ്പം വികസിക്കുന്ന ഭാഷ
എന്ന കുറിപ്പാണ് ബിആര്‍പി എഴുതിയത്.
ഇതിനെ പിണറായി വിജയനോട് രാജിവെയക്കാന്‍ ആവശ്യപ്പെട്ടു എന്ന രീതിയിലാണ് മറുപടി. തന്തയക്കു വിളിയും തെറിവിളിയുമാണധികവും.
”നവതിയുടെ നിറവില്‍ നില്ക്കുന്ന കര്‍മ്മധീരനായ ബി ആര് പി ഭാസ്കറില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനം പഠിച്ച പില്ക്കാല തലമുറകളെ കുറ്റപ്പെടുത്തരുത്! പഠിച്ചതല്ലേ പാടൂ… തിന്നതല്ലേ ഛര്ദ്ദിക്കൂ….”
എന്നായിരുന്നു പി എം മനോജിന്റെ കുറിപ്പ്.
ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായിരുന്നു ബിആര്‍പി ഭാസ്കര്‍ . ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍ , ദ സ്റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍ ,പാട്രിയറ്റിന്റെ സഹപത്രാധിപര്‍, ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് പത്രാധിപര്‍, ആന്ഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കണ്‍സല്‍റ്റന്റും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ ഉപദേശകനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: