ന്യൂദല്‍ഹി: പ്രവാചക നിന്ദയുടെ പേരു പറഞ്ഞുള്ള പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ പ്രമുഖ മുസ്ലിം സംഘടനകളുടെ നേതാക്കള്‍ സമുദായാംഗങ്ങളോടാവശ്യപ്പെട്ടു. പ്രക്ഷോഭങ്ങള്‍ അ്ക്രമത്തിലേക്ക് നീങ്ങുകയും കലാപകാരികള്‍ക്കെതിരെ സര്‍ക്കാരുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.
വന്‍ ജനാവലിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്നാണ് മുസ്‌ളീം നേതാക്കളുടെ അഭ്യര്‍്ത്ഥന.
പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്നു ഝാര്‍ഖണ്ഡില്‍ രണ്ടു പേര്‍ പോലീസിന്റെ വെടിയേറ്റ് മരിക്കുകയും അനവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയവരുടേതടക്കം, പൊതുസ്ഥലത്ത് അനധികൃതമായി പണിത വീടുകള്‍ പൊളിച്ചു നീക്കി. പല സംസ്ഥാനങ്ങളില്‍ നിന്നായി നാനൂറോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. പലയിടങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചില മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്‌ഛേദിക്കുകയും ചെയ്തു. വ്യാപകമായി അക്രമസംഭവങ്ങള്‍ ഉണ്ടായ പശ്ചിമബംഗാളില്‍ പലയിടത്തും യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്റര്‍നെറ്റ് വിലക്കും നീക്കിയിട്ടില്ല. കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 200 ലധികം പേര്‍ അറസ്റ്റിലായി.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി മാറാതിരിക്കാനാണ് സമരം നിര്‍ത്തിവയ്‌ക്കാനുള്ള പുതിയ നിര്‍ദേശം. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയെക്കതിരെയുള്ള വിഷയമായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം പരാജയപ്പെട്ടതും പ്രക്ഷോഭം നിര്‍ത്താന്‍ കാരണമായി. കൂവൈറ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സത്യം ബോധ്യപ്പെടുകയും അവിടെ പ്രതിഷേധം നടത്തിയവരെ നാടുകടത്താന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ബിജെപി വക്താക്കളുടെ വാക്കുകളില്‍ നബിനിന്ദ ഇല്ലന്നും വിവാദമാക്കിയവരാണ് യഥാര്‍ത്ഥത്തില്‍ പ്രവാചക നിന്ദ നടത്തിയത് എന്നുമുള്ള ചിന്തയും ശക്തമായി. തീവ്രവാദി സംഘടനകള്‍ നടത്തുന്ന കലാപങ്ങള്‍ക്ക് മുഴുവന്‍ മുസ്‌ളിങ്ങളും നിന്നുകൊടുക്കേണ്ട എന്ന ചിന്തയും പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെടുന്നതിനു പിന്നിലുണ്ട്.
പ്രവാചക നിന്ദയ്‌ക്കെതിരെ മുസ്ലിം കോര്‍ഡിനേന്‍ എന്ന പേരി്ല്‍ ഇന്ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിനെ പ്രമുഖ മുസ്ലിം സംഘടനകള്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്. മുസ്‌ളിം ലീഗിന്റെ പേരുള്‍പ്പെടുത്തി ചിലര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായും ലീഗിന് പ്രതിഷേധവുമായി ബന്ധമില്ലന്നും ജനറല്‍ സെക്രട്ടറി പി എം എ സലാം അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചുമായി സഹകരിക്കരുതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. സമസ്ത കേരള ജം ഇയ്യത്തൂര്‍ ഉലുമ, സുന്നി യുവജന സംഗമം, കേരള നദുവത്തുല്‍ മുജാഹിദീന്‍, മുസ്ലിം സര്‍വീസ് സൊസൈറ്റി തുടങ്ങിയ സംഘടനകളും രാജ് ഭവന്‍ മാര്‍ച്ചിനെ തള്ളിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: