ലഖ്നൗ: ലോകത്തിന്റെ ആയുധ വിപണിയുടെ ഹബ്ബാകാന്‍ തയാറെടുത്ത് ഉത്തര്‍ പ്രദേശ്. ഇസ്രയേലുമായി സഹകരിച്ച് ഇന്ത്യ നിര്‍മിക്കുന്ന ആയുധങ്ങളുടെ ഫാക്ടറികള്‍ യുപിയില്‍ ആരംഭിക്കും. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നാവൊര്‍ ഗിലൊനുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം ഉണ്ടായിരിക്കും. ഇന്ന് ലഖ്നൗവില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
പ്രധാനപ്പെട്ട ചില മേഖലകളില്‍ ഉത്തര്‍പ്രദേശും ഇസ്രയേലും തമ്മില്‍ അന്താരാഷ്ട്ര പാര്‍ട്ണര്‍ഷിപ്പിനെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി നാവൊര്‍ ഗിലൊന്‍ വ്യക്തമാക്കി. പ്രതിരോധ വ്യവസായ ഇടനാഴിയിലെ നിക്ഷേപത്തിനും സംസ്ഥാന പോലീസ് സേനയെ നവീകരിക്കുന്നതിനുള്ള സഹകരണത്തിനും വേണ്ടി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിനും ജലസംരക്ഷണത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി സഹകരിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗിലോണ്‍ വ്യക്തമാക്കി. ആയുധ ഹബ്ബായി മാറുന്നതോടെ 50 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുപിയിലെ പ്രതിരോധ വ്യാവസായിക ഇടനാഴി നിക്ഷേപത്തിനുള്ള അവസരങ്ങള്‍ നിറഞ്ഞതാണ്. ഇസ്രയേലിനെ ഇങ്ങോട്ട് ക്ഷണിക്കുന്നു. ആയുധഹബ്ബ് ആക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാനം ഒരുക്കും. യുപിയ്ക്ക് വിശാലമായ ഭൂമിയും മതിയായ മനുഷ്യവിഭവശേഷിയുമുണ്ട്. പ്രതിരോധ ഉല്‍പ്പാദനത്തില്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഞങ്ങള്‍ നല്‍കാം. ഇത് ഇസ്രായേലിന് നല്ലൊരു അവസരമായിരിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
നിലവില്‍ ഇന്ത്യയും ഇസ്രയേലും സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരാണ്. ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച സഹകരണ ബന്ധങ്ങളാണുള്ളതെന്നും യോഗി വ്യക്തമാക്കി. 2021 നവംബറില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റും നരേന്ദ്ര മോദിയും തമ്മില്‍ ബ്രിട്ടനില്‍ വെച്ച് കൂടിക്കാഴ്ച നടന്നിരുന്നു.ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2017ലായിരുന്നു സന്ദര്‍ശനം. പിന്നാലെ 2018ല്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു.
ചര്‍ച്ചയില്‍ യമുന ഇന്‍ഡസ്ട്രിയല്‍ എക്സ്പ്രസ് വേയില്‍ വരാനിരിക്കുന്ന മെഡിക്കല്‍ ഉപകരണ പാര്‍ക്കില്‍ നിക്ഷേപം നടത്താന്‍ ഇസ്രായേലി കമ്പനികളെ ആദിത്യനാഥ് ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംസ്ഥാന പോലീസ് സേനയെ നവീകരിക്കുന്നതില്‍ യുപി ഇസ്രയേലിന്റെ സഹായം തേടും. ഫോറന്‍സിക് ലാബുകള്‍ ശക്തിപ്പെടുത്തുന്നതില്‍ ഇസ്രായേലിന് നല്ല പങ്കാളിയാകാന്‍ കഴിയുമെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: